മാതൃസ്മരണയിൽ ‘സ്വർഗ്ഗത്തിന്റെ സ്വർണ്ണവാതിലുകൾ’ പ്രകാശനം ചെയ്തു.

World

അബുദാബി: അബൂദാബിയിലെ 28 എഴുത്തുകാർ ചേർന്നെഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ‘സ്വർഗ്ഗത്തിന്റെ സ്വർണ്ണവാതിലുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രിയപ്പെട്ട മാതാവിനെക്കുറിച്ച് എഴുത്തുകാർ ഹൃദയം തൊട്ടെഴുതിയ കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രമുഖ കവി കമറുദ്ദീൻ ആമയം പരിപാടി ഉദ്ഘാടനം ചെയ്തു. കവിയും സാംസ്കാരിക പ്രവർത്തനുമായ കെ. ഗോപിനാഥൻ, സാംസ്കാരികരംഗത്ത് സജീവസാന്നിധ്യമായ വി.പി.കെ അബ്ദുല്ലക്ക് നൽകിക്കൊണ്ട് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. എഴുത്തുകാരനായ മുസ്തഫ വാഫി പുസ്തകം പരിചയപ്പെടുത്തി.ഫത്താഹ് മുള്ളൂർക്കര അധ്യക്ഷത വഹിച്ചു. മാതൃസ്നേഹം എന്ന വിഷയത്തെ അധികരിച്ച് നടന്ന ചർച്ചയിൽ എഴുത്തുകാരായ ഡോ. ഹസീന ബീഗം, ഹുസ്ന റാഫി, ഷെറീന ടീച്ചർ എന്നിവർ സംസാരിച്ചു.

ടി. ഹിദായത്തുള്ള, ടി.കെ അബ്ദുസ്സലാം, സഫറുള്ള പാലപ്പെട്ടി, അഷ്റഫ് പൊന്നാനി, ഷാനവാസ് പുളിക്കൽ, റഷീദ് പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു. പുസ്തകം യാഥാർത്ഥ്യമായതിന്റെ നാൾവഴികളെ കുറിച്ച് എഡിറ്റർ കൂടിയായ ജുബൈർ വെള്ളാടത്ത് സംസാരിച്ചു. ചടങ്ങിൽ സുഹൈൽ നിസാമി പ്രാർത്ഥന നിർവഹിച്ചു. ജാഫർ കുറ്റിക്കോട് സ്വാഗതവും മുത്തലിബ് അരയാലൻ നന്ദിയും പറഞ്ഞു.

ഫോട്ടോ : അബുദാബിയിൽ നടന്ന ചടങ്ങിൽ കെ. ഗോപിനാഥൻ, വി. പി. കെ. അബ്ദുല്ലയ്ക്ക് നൽകി ‘സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു.

What do you feel about this post?

100%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *