കുള്ളാർ ഡാം തുറന്നു: പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

Pathanamthitta

പത്തനംതിട്ട – ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാൽ കുംഭമാസ പൂജയുടെ പശ്ചാത്തലത്തിൽ കുള്ളാർ ഡാം തുറന്നുവിടാൻ കക്കാട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർക്കു അനുമതി നൽകി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്‌സൺകൂടിയായ ജില്ലാ കളക്ടർ എ.ഷിബു നടപടിക്രമം പുറപ്പെടുവിച്ചു. ഈ മാസം 18 വരെ പ്രതിദിനം 20,000 ക്യുബിക്ക് മീറ്റർ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റർ ഉയരാനുള്ള സാധ്യതയുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *