മദ്യപിച്ചു ബൈക്ക് ഓടിച്ചയാളുടെ പിന്നിലിരുന്ന ബന്ധു റോഡിൽ തെറിച്ചുവീണു മരിച്ചു : ബൈക്ക് ഓടിച്ചയാൾ അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട – ബൈക്കിനു പിന്നിലിരുന്നയാള്‍ റോഡില്‍ തെറിച്ചു വീണു മരിച്ച സംഭവത്തില്‍ ബൈക്കോടിച്ചിരുന്നയാൾ അറസ്റ്റില്‍. വടശേരിക്കര ഇടത്തറമുക്ക് നെയ്തടം ചരിവുകാല പുതുപ്പറമ്പില്‍ വീട്ടില്‍ അജേഷ് കുമാറിനെ (45) ആണ് മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അജേഷിന്റെ ബന്ധു സുരേഷ് (58) ആണ് മരിച്ചത്. അജേഷ് മദ്യപിച്ചു അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്നാണ് സുരേഷ് തലയിടിച്ചു റോഡില്‍ തെറിച്ചു വീണു മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.30 ന് കൊമ്പനോലി തെക്കുംമലയിലാണ് സംഭവം. അജേഷ് അമിതമായി മദ്യപിച്ച ശേഷം സുരേഷിനെ പിന്നിലിരുത്തി അമിത വേഗതയില്‍ ബൈക്ക് ഓടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് പിന്നിലിരുന്ന സുരേഷ് തെറിച്ച് തലയടിച്ച് റോഡില്‍ വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലയാലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഓ ബി.എം. ഷാഫി, സിപിഓ സുധീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ തന്നെ സ്വീകരിക്കുമെന്നും അതിന്റെ ഭാഗമായി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും മലയാലപ്പുഴ എസ്എച്ച്ഓ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *