ജില്ല ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം .

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ജില്ലയിലെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വകുപ്പുകളുമായി ചേർന്ന് നല്ല തലമുറയെ വാർത്തെടുക്കാനുള്ള പ്രവർത്തനങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുവാൻ കൗൺസിലിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുവാനും ജില്ലാ തല സെമിനാർ സംഘടിപ്പിക്കുവാനും ജില്ല ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം കളക്ട്രേറ്റ് ഗവി കോൺഫ്രൻസ് ഹാളിൽ ജില്ല കളക്ടർ നിസാമുദീൻ എ. ഐ. എ. എസിൻ്റെ അദ്ധ്യക്ഷതയിൽ കൂടി തീരുമാനിച്ചു .

സെക്രട്ടറി ജി. പൊന്നമ്മ പ്രവർത്തന റിപ്പോർട്ടും , ട്രഷറാർ ഏ .ജി ദീപു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .

സംസ്ഥാന ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി , വൈസ് പ്രസിഡൻ്റ് ആർ. അജിത്കുമാർ , ജോയിൻ്റ് സെക്രട്ടറി സലിം പി. ചാക്കോ , ടി രാജേഷ്കുമാർ , സുമാ നരേന്ദ്ര , മാലേത്ത് സരളാദേവി ,അഡ്വ ആർ. സനൽകുമാർ , ഭാസ്‌കരൻ നായർ , പി.എസ് കൃഷ്‌ണകുമാർ, രാധാ രാമചന്ദ്രൻ , ശാന്തി എസ്. മോഹൻ , ജില്ല വിദ്യാഭ്യാസ ഓഫീസർ ഷീന മുഹമ്മദ് , ഡി വൈ എസ് പി എ. സോമശേഖരൻ നായർ , എ. ഇ. ഓമാർ മറ്റ് വകുപ്പ് ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .


അടികുറിപ്പ് :
പത്തനംതിട്ട കളക്ട്രേറ്റ് ഗവി
കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗത്തിൽ ജില്ല കളക്ടർ നിസാമുദീൻ എ. ഐ. എ. എസ് പ്രസംഗിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *