താൽക്കാലിക ജീവനക്കാർക്ക് പെൻഷൻ അനുവദിക്കണം: ജസ്റ്റിസ് പി. കെ. ഷംസുദ്ദീൻ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: സർക്കാർ സർവീസിൽ മൂന്നുവർഷം വരെ താൽക്കാലികമായി ജോലി ചെയ്തിട്ടുള്ള ജീവനക്കാർക്ക് പെൻഷൻ നൽകണമെന്ന സുപ്രീം കോടതിവിധി കേരളത്തിൽ ഉടൻ നടപ്പിലാക്കണമെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ്.പി.കെ ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു.

നന്മയുടെ ശാന്തിദൂത് സംഘടനയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൽക്കാലികമായി സർവീസിൽ ജോലിക്ക് കയറുന്ന ജീവനക്കാരെ അവരുടെ കരാർ കാലാവധി ആകുമ്പോൾ പിരിച്ചുവിടണം. ആയത് ചെയ്യാതെ മൂന്നും നാലും വർഷം അവർ ജോലി ചെയ്തശേഷം ഒരു സുപ്രഭാതത്തിൽ കാരണം കാണിച്ചാൽ നോട്ടീസ് പോലും നൽകാതെ അവരെ പിരിച്ചുവിടുന്നത് മനുഷ്യാവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നന്മയുടെ ശാന്തിദൂത് കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. കേരള ജനവേദി സംസ്ഥാന പ്രസിഡണ്ട് റഷീദ് ആനപ്പാറ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഷീജ പാലക്കാട്, സംഘടനയുടെ ഭാരവാഹികളായ വാമാക്ഷി, രാജി മോൾ, അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു

ഫോട്ടോ: നന്മയുടെ ശാന്തിദൂത് സംഘടനയുടെ പ്രവർത്തന ഉദ്ഘാടനം കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ നിർവഹിക്കുന്നു

 

Leave a Reply

Your email address will not be published. Required fields are marked *