എടത്വ: പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴിൽ അണിനിരത്താനുള്ള ശ്രമത്തിനിടയിൽ അകാലത്തിൽ പൊലിഞ്ഞ ആന്റപ്പൻ അമ്പിയായത്തിന്റെ (39) ഹരിത ചിന്തകൾ പങ്കു വെയ്ക്കുവാൻ ആന്റപ്പന്റെ മിത്രങ്ങൾ ഒത്തു കൂടും. കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും സഹകരണത്തോടെ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം അനുസ്മരണം നാളെ 4ന് ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം അനുസ്മരണം വീയപുരം നഗര വാടിക ഇക്കോ ടൂറിസം സെന്ററിൽ നഗര വാടിക ഇക്കോ ടൂറിസം സെന്ററിൽ നടക്കുമെന്ന് ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള അറിയിച്ചു.
കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിക്കും. സമിതി സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ മുഖ്യ സന്ദേശം നല്കും. മഴമിത്രത്തിൽ നടുന്നതിനുള്ള വ്യക്ഷ തൈ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് കേന്ദ്ര വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന് കൈമാറും.കുട്ടനാട് നേച്ചർ സൊസൈറ്റി വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യൻ, സെക്രട്ടറി അഡ്വ. വിനോദ് വർഗ്ഗീസ് എന്നിവർ അനുസ്മരണ സന്ദേശം നല്കും. പ്രകൃതിക്ക്-ഭൂമിക്ക് അതിൽ അധിവസിക്കുന്ന മാനവർക്കായി വളരെ കുറച്ചുകാലം ഉണർത്തുപാട്ടുമായി കേരളമാകെ ചുറ്റിക്കറങ്ങിയ പ്രകൃതിസ്‌നേഹിയായ ആന്റപ്പൻ അമ്പിയായം 2013 ജൂൺ 3 വരെ നാം അധിവസിക്കുന്ന ഭൂമി സന്ദർശിച്ച് കടന്നുപോയ പ്രകൃതിയുടെ പാട്ടുകാരൻ ആയിരുന്നു.
എടത്വാ ഫൊറോനാ പള്ളി സെമിത്തേരിയിൽ നിതാന്തമായ നിദ്രയ്ക്ക് വഴങ്ങികൊണ്ട് മണ്ണിലേക്ക് മടങ്ങിയ മണ്ണിന്റെ പ്രിയപുത്രൻ ആയിരുന്നു.മരണം കൊണ്ട് തന്റെ മഹത്വം ജന്മനാടിനെ തൊട്ടറിയിച്ച് കടന്നുപോയ പ്രകൃതിയുടെ വരദാനം,
കേരളത്തിലെ അങ്ങോളുമിങ്ങോളമുള്ള ഓരോ പ്രകൃതി സ്‌നേഹിയുടെയും മനസ്സിൽ ഭാവ-താള-ലയത്തോടുകൂടിയ പ്രകൃതിയുടെ നിലനിൽപ്പ് കോറിയിട്ടു കടന്നപോയ ജീവവൃക്ഷം, പ്രതിഫലേച്ഛയില്ലാതെ നമ്മുടെ പൂർവ്വികർ നമുക്കു തന്ന ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ മണ്ണ് ഇവ വരും തലമുറയ്ക്കും ഇതേ ശുദ്ധിയോടെ പകർന്നു നൽകണമെന്ന് പഠിപ്പിച്ചു. തന്റെ മാത്രമല്ല, പ്രകൃതിയിലെ ഓരോ ജീവിജാലങ്ങളുടെയും നിലനിൽപ്പിന് പ്രകൃതിയെ ഭൂമിയെ കാത്തുരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മേക്കാൾ മുമ്പേ കണ്ടറിഞ്ഞ് അതിനായി ജീവിതം മാറ്റിവച്ച പ്രകൃതിയുടെ ഉത്തമനായ മനുഷ്യൻ,
കേരളത്തിലാകമാനം ചിതറി പ്രവർത്തിച്ചിരുന്ന പരിസ്ഥിതി പ്രവർത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീൻ കമ്മ്യൂണിറ്റിയുടെ സ്ഥാപകനുമായിരുന്ന ആന്റപ്പൻ അമ്പിയായം നമ്മെ വിട്ട് പിരിഞ്ഞിട്ട് നാളെ ( ജൂൺ മൂന്ന്) 13 വർഷം തികയുന്നു.


