വോട്ടർ പട്ടിക അട്ടിമറി, വോട്ടവകാശ നിഷേധനം തുടങ്ങിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ജനാധിപത്യ സംരക്ഷണത്തിനായി ആർജെഡി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഹെഡ് പോസ്റ്റ്ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണൽ ആർജെഡി ജില്ലാ പ്രസിഡന്റ് ശ്രീ. മനു വാസുദേവ് അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനം ഡോ. വർഗീസ് ജോർജ് (ആർജെഡിനാഷണൽ എക്സിക്യൂട്ടീവ് അംഗം) നിർവഹിച്ചു. ആർജെഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ജോ എണ്ണകാട്, ജില്ലാ നേതാക്കളായ ലിജോ അലക്സ്,ശശി പന്തളം, ബിജോയ് റ്റി മാർക്കോസ്, അനിൽ അമ്പാട്ട്, പുറമറ്റം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോഷ്നി ബിജു നിയോജക മണ്ഡലം പ്രസിഡന്റുമാരായ പി പി ജോൺ,പ്രശാന്ത് ബി മോളിക്കൽ, ജയസൂര്യ, ഈപ്പൻ കോന്നി, യുവ രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡണ്ട് സാജൻ തോമസ്, അഞ്ചു എസ്, ഡോ.പി ഇ ഹസീന എന്നിവർ സംസാരിച്ചു
What do you feel about this post?
Like
Love
Happy
Haha
Sad

