തണ്ണിത്തോട്: ഞള്ളൂർ മുതൽ തണ്ണിത്തോട് വരെയുള്ള ഭാഗങ്ങളിൽ വഴിയാത്രക്കാർക്ക് ഭീഷണിയായ പാഴ് മരങ്ങൾ മൂലം മഴക്കാലത്ത് ഉണ്ടാകാൻ സാദ്ധ്യതയുള്ള അപകടങ്ങൾ കണക്കിലെടുത്ത് അടിയന്തരമായി അവ മുറിച്ചു മാറ്റണം എന്ന് കെ സി സി തണ്ണിത്തോട് സോൺ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. വിഷയത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനും, ജില്ല കളക്ടർക്കും, ജനപ്രതിനിധികൾക്കും പരാതി നല്ക്കുവാനും വിഷയത്തിൽ പരിഹാരം ഉണ്ടായില്ലങ്കിൽ ശക്തമായ സമരപരിപാടിയുമായി കെ സി സി മുന്നോട്ട് പോകുമെന്ന് തണ്ണിത്തോട് സെൻ്റെ് അൻറണിസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വെച്ച് നടന്ന പ്രവർത്തക സമ്മേളത്തിൽ തീരുമാനം എടുത്തു. യോഗത്തിൽ സോൺ പ്രസിഡൻ്റെ ഡെയിൻസ് പി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു ഫാദർ അജി ഫിലിപ്പ് ,റവ ആന്റോ അച്ചൻകുഞ്ഞ്, റവ ജോജി, ഫാദർ ഒ എം ശമുവേൽ, ഫാദർ സാമുവേൽ പി പാപ്പച്ചൻ, അനീഷ് തോമസ്, എൽ എം മത്തായി എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

