ഇലവുംതിട്ട – തമിഴ്‌നാട്ടിലെ തോവാളയ്, അരിയാനാഗിപുരം, സുന്ദരപാണ്ട്യപുരമോ ഒന്നുമല്ല ഇത് . ഇലവുംതിട്ട അയത്തിൽ ഗ്രാമത്തിലാണ് ഈ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. ഓണക്കാലത്ത് നമ്മുടെ നാട്ടിൻപുറത്തെ പൂക്കൾ കൊണ്ടുതന്നെ അത്തപ്പൂക്കളം ഒരുക്കുവാൻ ഇതവസരം. തൊടിയിലെ പൂക്കൾ പറിച്ചു അത്തപ്പൂക്കളം ഒരുക്കിയിരുന്ന കാലം ഓർമ്മകളിൽ മാത്രമായി മാറിയ ഇക്കാലത്ത് അന്യ സംസ്ഥാന പൂക്കളെ ആശ്രയിക്കാതെ പൂവ് കൃഷി നമുക്കും വിജയകരമായി നമ്മുടെ പറമ്പുകളിൽ വിജയിപ്പിക്കാം എന്നതിന്റെ തെളിവായി ഇന്ന് അയത്തിൽ നടന്ന പുഷ്പകൃഷി വിളവെടുപ്പ് . സാധാരണ കർഷകരായ സന്തോഷും, തമ്പിയും, ബാബുവും റെജിയും കൂടി 45 ദിവസം കൊണ്ട് വിളയിച്ചതാണ് ഈ പൂക്കൾ.
എട്ടാം വാർഡ് മെമ്പറും, എഫ് ഫോർ ഫ്രഷ് എന്ന കാർഷക സൊസൈറ്റി ചുമതലക്കാരനുമായ വി വിനോദ്, മെഴുവേലി പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി. പ്രവീണ, കൃഷി അസിസ്റ്റന്റ് ശ്രീമതി. രജനി, കൃഷി അസിസ്റ്റന്റ് ശ്രീമതി. വിദ്യാലക്ഷ്മി എന്നവരുടെ സാന്നിദ്ധ്യത്തിൽ ഇന്ന് അത്തം നാളിൽ വിളവെടുപ്പിനു തുടക്കം കുറിച്ചു.
ഇലവുംതിട്ട അയത്തിൽ തലത്തായിൽപടി കാവനാട്ടെ വസ്തുവിലാണ് ഈ പുഷ്പകൃഷി ഉള്ളത്. ആവശ്യക്കാർക്ക് ഇവരുമായി വാട്ട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്. പത്ത് കിലോമാറ്റർ ചുറ്റളവിൽ എത്തിച്ചു നൽകാനും എഫ് ഫോർ ഫ്രഷ് വിപണന സ്റ്റാളുകൾ വഴിയുമൊക്കെ വിൽപ്പന നടത്താനാണ് ഈ കർഷകരുടെ ശ്രമം. ഫ്രഷ് ആയി പൂക്കൾ ആവശ്യമുള്ളവർ അയത്തിൽ എത്തിയാൽ കൃഷിയിടത്തു നിന്നുതന്നെ പറിച്ചു നൽകുന്നതുമാണ്. വാട്ട്സ്ആപ്പ് നമ്പർ – +91 9446188697


