പത്തനംതിട്ട : ആധുനിക കേരളത്തിൻ്റെ ശിൽപ്പി ഇ.എം.എസിൻ്റെ 28-ാം വാർഷികം പതാക ഉയർത്തൽ , പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ജില്ലയിൽ ആചരിച്ചു . സി. പി. ഐ ( എം ) ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു .ജില്ല കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സി.പി.ഐ (എം) ഡി.സി. ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു .
സി. പി. ഐ ( എം ) ജില്ല കമ്മറ്റി അംഗം എൻ .സജികുമാർ , അജിത്കുമാർ ആർ ,ദേശാഭിമാനി സുർജിത് ബ്രാഞ്ച് സെക്രട്ടറി ആർ. രമേശ് ,ഓഫീസ് സെക്രട്ടറി ജി. രാജേഷ് , ഇ .കെ. ഉദയകുമാർ , എ. ഗോകുലേന്ദ്രൻ, റയാൻ മൈലപ്രാ , രാഹുൽകൃഷണ , അനു ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു .


