പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

*സെക്യൂരിറ്റി നിയമനം
റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന് മുൻസൈനികരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ് 17 നുളളിൽ അപേക്ഷ സമർപ്പിക്കണം. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തു പരിധിയിലുള്ളവർക്ക് മുൻഗണന. ഫോൺ : 04735 240478.

*റാങ്ക് പട്ടിക റദ്ദായി
പൊലിസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ-കെഎപി മൂന്ന്)( കാറ്റഗറി നമ്പർ 537/2022) തസ്തികയിലേക്ക് 2024 ഏപ്രിൽ 15ന് നിലവിൽ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പർ 460/2024/ഡിഒഎച്ച്) കാലാവധി പൂർത്തിയായതിനാൽ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസർ അറിയിച്ചു.
ഫോൺ : 0468 2222665.

*പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസിനെ തിരഞ്ഞെടുക്കുന്നു. മെയ് 20ന് രാവിലെ 11ന് സർട്ടിഫിക്കറ്റ് , മാർക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , പരിചയ രേഖ സഹിതം ജില്ലാ കാര്യാലയത്തിൽ ഹാജരാകണം. യോഗ്യത- എംഎസ്‌സി (കെമിസ്ട്രി/ മൈക്രോ ബയോളജി/ എൻവയോൺമെന്റൽ സയൻസ് ) ബിരുദം (50 ശതമാനം മാർക്കോടെ) പ്രായപരിധി 28. സ്റ്റൈപന്റ് 10000. പരിശീലന കാലം – ഒരു വർഷം. ഫോൺ : 0468 2223983.

*സിവിൽ ഡിഫൻസ് വോളണ്ടിയർ രജിസ്‌ട്രേഷൻ
മൈ ഭാരത്, യുവജന കാര്യ കായിക, ഗവൺമെന്റ് ഓഫ് ഇന്ത്യ, സിവിൽ ഡിഫൻസ് വോളണ്ടിയർമാരായി രജിസ്റ്റർമാർ ചെയ്യാൻ യുവാക്കൾക്ക് അവസരം. യുദ്ധം, ദുരന്തം എന്നീ അവസരങ്ങളിൽ ആർമി , ജില്ലാ ഭരണകൂടം എന്നിവയ്ക്ക് സഹായം നൽകാനും രാജ്യസേവനത്തിനും അവസരം ഉപയോഗിക്കാം. പ്രകൃതിദുരന്തം, അപകടം, പൊതു അടിയന്തരാവസ്ഥ , മറ്റ് അപ്രതീക്ഷിത സാഹചര്യം എന്നിവയ്ക്കായി പ്രതിരോധശേഷിയുള്ള വോളണ്ടിയർ സേനയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷന് https://mybharat.gov.in. 18വയസിന മുകളിലുളളവർക്ക് അപേക്ഷിക്കാം. എക്‌സ്-ആർമി, എക്‌സ്-എൻസിസി, എൻസിസി, എസ്പിസി, എൻവൈകെഎസ്, എൻഎസ്എസ്, ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് വോളണ്ടിയേഴ്‌സിന് പ്രത്യേക പരിഗണന. ഫോൺ : 7558892580.

*ജിഐഎസിൽ ഹ്രസ്വകാല പരിശീലനം
സംസ്ഥാന ഭൂവിനിയോഗ ബോർഡ് സർക്കാർ ഇതര ഉദ്യോഗസ്ഥർക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല പരിശീലനം സംഘടിപ്പിക്കുന്നു. മൂന്നു ദിവസത്തെ പരിശീലന പരിപാടിയിൽ ജിഐഎസ്, റിമോട്ട് സെൻസിംഗ് വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകും. ഫീസ് 3350 രൂപ. രജിസ്‌ട്രേഷന് www.kslub.kerala.gov.in. ഫോൺ : 0471 2302231, 2307830.

*ടെൻഡർ
ജില്ലാതല ഐസിഡിഎസ് സെൽ കാര്യാലയത്തിലേക്ക് ഒരു വർഷം പതിമാസം 28000 രൂപ നിരക്കിൽ പരമാവധി 1500 കിലോമീറ്റർ ഓടുന്നതിനായി വാഹനത്തിന് (ഡ്രൈവറില്ലാതെ ) ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മെയ് 28. ഫോൺ : 0468 2224130.

Leave a Reply

Your email address will not be published. Required fields are marked *