തിരുവല്ല – അയൽവാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നിരണം കുരട്ടിയിൽ വീട്ടിൽ സോമ െ(64) യാണ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ നിരണം സ്വദേശി കൊച്ചുമുറ്റത്തേതിൽ വീട്ടിൽ തങ്കച്ചൻ (63) നെയാണ് ഇയാൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ 11. 30 നാണ് സംഭവം. മാന്നാറിൽ നിന്നും വിട്ടു സാധനങ്ങൾ വാങ്ങി സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്ന തങ്കച്ചനെ രണ്ടാംകുരിശിൽ വച്ച് സോമൻ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ തങ്കച്ചന്റെ മൊഴി രേഖപ്പെടുത്തിയ പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത ഉടൻതന്നെ പ്രതിയെ പിടികൂടി.
സബ് ഇൻസ്‌പെക്ടർ നൗഫൽ, എസ്‌സിപിഓമാരായ രവികുമാർ, അനീഷ്, സുദീപ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

