ആലപ്പുഴ :- കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന ലോറി ഉടമയില്‍ നിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈ.എസ്.പി ഡി. അനില്‍കുമാര്‍ വിജിലന്‍സിന്റെ പിടിയിലായി. വിജിലന്‍സ് സംഘത്തെ കണ്ട് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ ഇയാളുടെ കാലിന് പരുക്കേറ്റു. വേദന സഹിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കക്കൂസ് മാലിന്യമെടുത്ത് നിര്‍മാര്‍ജനം ചെയ്യുന്ന നിരവധി വാഹനങ്ങള്‍ ഇവിടെയുണ്ട്. അതില്‍ 10 ലോറികള്‍ ഉള്ളയാളില്‍ നിന്നാണ് കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. സെപ്ടിക് ടാങ്കില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം പലപ്പോഴും ജനവാസമേഖലകളിലും റോഡരികിലുമാണ് തള്ളുന്നത്. ഇതേ ഉടമയുടെ നാലു വാഹനം ഇങ്ങനെ മാലിന്യം തള്ളിയതിന് പോലീസ് പിടികൂടിയിരുന്നു. ഇതിന് 25,000 രൂപ വീതം ഒരു ലക്ഷം രൂപ പിഴയായി ഈടാക്കിയിരുന്നു. ഇനിയും തന്റെ വാഹനം പിടിക്കാതിരിക്കുന്നതിനാണ് ഡിവൈ.എസ്.പിയെ ഉടമ സമിപിച്ചത്. അപ്പോഴാണ് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഒടുവില്‍ ചര്‍ച്ച ചെയ്ത് ഒരു ലക്ഷത്തിന് സമ്മതിച്ചു. അതില്‍ നേര്‍പകുതി തുകയുമായി ഉടമ ഡിവൈ.എസ്.പിയുടെ താമസ സ്ഥലത്ത് ചെന്നു.
കൈക്കൂലി ചോദിച്ചത് സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കിയ ശേഷം അവര്‍ മാര്‍ക്ക് ചെയ്തു നല്‍കിയ പണവുമായിട്ടാണ് ലോറി ഉടമ ഡിവൈ.എസ്.പിയെ സമീപിച്ചത്. പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഡിവൈ.എസ്.പി ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കാലിന് പരുക്കേറ്റതിനാല്‍ വിചാരിച്ച വേഗത്തില്‍ ഓടാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് പിടിയിലായത്.
കക്കൂസ് മാലിന്യം ശേഖരിക്കുന്ന ലോറി ഉടമകളില്‍ നിന്ന് ഇയാള്‍ പടി വാങ്ങുന്നത് പതിവായിരുന്നു. ചോദിക്കുന്ന പണം കൊടുത്താലും ഇയാള്‍ വാഹനം പിടികൂടി പിഴ ഈടാക്കുമായിരുന്നു. എസ്പി പറഞ്ഞതിനാല്‍ പിടിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് ഇയാള്‍ വാഹനം ഉടമകളോട് പറഞ്ഞിരുന്നത്. ഇയാളുടെ ശല്യം സഹിക്കാതെ വന്നപ്പോഴാണ് ഉടമകള്‍ പരാതി നല്‍കിയത്.
What do you feel about this post?
Like
Love
Happy
Haha
Sad

