ആരോഗ്യവകുപ്പ് ജീവനക്കാർക്കെതിരെ ഭീഷണി, അസഭ്യം, ഡ്യൂട്ടി തടസ്സപ്പെടുത്തൽ ; പ്രതിയെ റിമാൻഡ് ചെയ്തു.

Crime
Print Friendly, PDF & Email

പത്തനംതിട്ട – ആരോഗ്യവകുപ്പിന്റെ സർവ്വേയുടെ ഭാഗമായുള്ള വിവരശേഖരണത്തിനായി പന്തളം നഗരസഭയുടെ 34ആം വാർഡിൽ ചേരിക്കൽ എന്ന സ്ഥലത്തെത്തിയ പന്തളം ഹെൽത്ത് സെന്ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ഡ്യൂട്ടി നടത്തപ്പെടുകയും ചെയ്തയാളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ധനേഷ് (34) ആണ് അറസ്റ്റിലായത്. സർക്കാർ നിർദേശപ്രകാരം തങ്ങൾ സർവേയുടെ ഭാഗമായി വന്നവരാണെന്ന് പറഞ്ഞിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഇത് റെക്കോർഡ് ചെയ്യാൻ ശ്രമിച്ച മൊബൈൽ ഫോൺ നശിപ്പിക്കാൻ ശ്രമിച്ചതായും ആരോഗ്യ വകുപ്പ് ജീവനക്കാർ പരാതിയിൽ പറയുന്നു. അറസ്റ്റിലായ ധനേഷും ഇയാളുടെ അമ്മ വത്സലയും ചേർന്നാണ് ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത്. പന്തളം ഇൻസ്പെക്ടർ SHO സജീഷ് കുമാർ , SI വിനോദ് കുമാർ , ASI സുരേഷ്, SCPO രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *