പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച കവിത സമാഹാരത്തിനുള്ള ആദ്യ പുരസ്‌കാരം കാട്ടാക്കട ചെറുകാട് ഗവ. എൽ പി എസിലെ പുഷ്പകുമാരി ടീച്ചറിന്. തിരുവനന്തപുരം വൈറ്റ് ഡമാർ സെൻ്ററിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. കെ.എൽ. അരുൺ ഗോപി വിതരണം ചെയ്തു . സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . കൺവീനർ പി.സക്കീർ ശാന്തി , അജിത്കുമാർ ആർ , ജി. പൊന്നമ്മ , ഏ . ജി ദീപു , പി.വി. സിന്ധു , ജി .സുജ തുടങ്ങിയവർ പ്രസംഗിച്ചു .

അടിക്കുറിപ്പ് :
സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച കവിത സമാഹാരത്തിനുള്ള ആദ്യ പുരസ്‌കാരം ചെറുകാട് ഗവ. ട്രൈബൽ എൽ.പി എസിലെ
പുഷ്പകുമാരി ടീച്ചറിന് സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ കെ.എൽ അരുൺഗോപി വിതരണം ചെയ്യുന്നു .
What do you feel about this post?
Like
Love
Happy
Haha
Sad

