എ.ഡി.എം. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കണം: കേരള എൻജിഒ അസോസിയേഷൻ

Kerala Pathanamthitta

പത്തനംതിട്ട – എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരുന്നതിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തിൽ നവീൻ ബാബുവിന്റെ കുടുംബാംഗങ്ങൾക്കോ പൊതുസമൂഹത്തിനോ തൃപ്തിയില്ലെന്നും സർക്കാർ ജീവനക്കാരുടെ അന്തസ് ഉയർത്തുന്നതിന് പുനരന്വേഷണം അനിവാര്യമാണെന്നും പ്രമേയം കൂട്ടിച്ചേർത്തു.

ഡി. സി. സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.ഡി.സതീശൻ സർക്കാർ സ്വീകരിക്കുന്ന ജനപക്ഷ നയങ്ങൾക്ക് സർക്കാർ ജീവനക്കാരുടെ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.ജില്ലാ പ്രസിഡൻറ് ഷിബു മണ്ണടി അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎ മാരായ ശ്രീ അബിൻ വർക്കി,ശ്രീ സി വി ശാന്തകുമാർ,ശ്രീ മാത്യു കുളത്തുങ്കൽ ,ശ്രീ വിജയ് ഇന്ദുചൂഡൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. സന്തോഷ് കുമാർഎന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് ശ്രീ എ .എം ജാഫർ ഖാനും സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ .എ. പി .സുനിലും യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ദീനാമ്മ റോയിയും ഉദ്ഘാടനം ചെയ്തു.

സംഘടനാ നേതാക്കളായ ശ്രീ. വി .പി . ബോബിൻ ,ശ്രീ .ബി . പ്രദീപ് കുമാർ, ശ്രീ. പി .എസ് .വിനോദ് കുമാർ, ശ്രീ .മോബിഷ് .പി തോമസ്,ശ്രീ അനിൽ ബാബു,ശ്രീ ഷാജി,ശ്രീ .ബിജു ശാമുവൽ ,ശ്രീ .ജി . ജയകുമാർ ,ശ്രീ,അൻവർ ഹുസൈൻ,. ശ്രീ.ബി .പ്രശാന്ത് കുമാർ,ശ്രീ. എസ്. കെ .സുനിൽകുമാർ,ശ്രീമതി .ഡി .ഗീത, ശ്രീ .അബുകോശി,ശ്രീ. വിനോദ്മിത്രപുരം, ശ്രീ.വിഷ്ണുസലിംകുമാർ,ശ്രീ പിക്കു.വി .സൈമൺ ,ശ്രീ.ജി. അനിൽകുമാർ,ശ്രീ .അനു .കെ .അനിൽകുമാർ, ശ്രീ.ദർശൻ .ഡി .കുമാർ,ശ്രീ ദിലീപ് ഖാൻ,ശ്രീ . ഷാജി ജോൺ, ശ്രീ ഫിലിപ്പ് ജോർജ്,ശ്രീ. നൗഫൽ ഖാൻ ,ശ്രീ അജിൻ ഐപ്പ് ജോർജ്,ശ്രീ. ബി അനിൽകുമാർഎന്നിവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിച്ചു.

ഭാരവാഹികൾ
പ്രസിഡൻ്റ് : ബിജു ശാമുവേൽ,
വൈസ് പ്രസിഡൻറ് – സുനിൽകുമാർ എസ് കെ, അബുകോശി, വിഷ്ണു സലിംകുമാർ, ഡി.ഗീത, വിനോദ് മിത്രപുരം
സെക്രട്ടറി: ജി ജയകുമാർ
ജോയിൻറ് സെക്രട്ടറിമാർ
അനിൽകുമാർ ജി, അനു.കെ .അനിൽകുമാർ, ദർശൻ ഡി കുമാർ, ആർ പ്രസാദ്, മഞ്ജു എസ്
ട്രഷറർ : ബി പ്രശാന്ത് കുമാർ

വി.ഡി.സതീശൻ സർക്കാർ സ്വീകരിക്കുന്ന ജനപക്ഷ നയങ്ങൾക്ക് സർക്കാർ ജീവനക്കാരുടെ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.ജില്ലാ പ്രസിഡൻറ് ഷിബു മണ്ണടി അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎ മാരായ അബിൻ വർക്കി, സി വി ശാന്തകുമാർ, മാത്യു കുളത്തുങ്കൽ , വിജയ് ഇന്ദുചൂഡൻ ജില്ലാ പഞ്ചായത്ത് അംഗം സന്തോഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

 
ഫോട്ടോ ക്യാപ്ഷൻ:
കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം ഡി. സി. സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തപ്പോൾ.,

പ്രസിഡൻ്റ് : ബിജു ശാമുവേൽ, സെക്രട്ടറി: ജി ജയകുമാർ

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *