17 കാരിക്കുനേരെ ലൈംഗികാതിക്രമം : രണ്ടു കേസുകളിലായി രണ്ടു പേർ പിടിയിൽ

Crime

പത്തനംതിട്ട – പതിനേഴുകാരിയെ പലപ്പോഴായി ലൈംഗിക ചൂഷണത്തിനും അതിക്രമത്തിനും ഇരയാക്കിയ സംഭവങ്ങളിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്ത കോയിപ്രം പോലീസ്, പ്രതികളായ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ആദ്യത്തെ കേസിൽ തടിയൂർ മലമ്പാറ വെട്ടുനിരവിൽ വീട്ടിൽ ആഷിഫ് (18) ആണ് പിടിയിലായത്. 2025 ഏപ്രിൽ വെക്കേഷൻ കാലയളവിൽ, കുട്ടി തന്റെ അമ്മയുടെ വീട്ടിലേക്ക് പോകുമ്പോൾ ഇടവഴിയിൽ വച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. ജൂണിൽ രണ്ടുതവണ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി കിടപ്പുമുറിയിൽ വച്ച് ലൈംഗിക ചൂഷണത്തിനു ഇയാൾ ഇരയാക്കി.

ഈവർഷം മേയ് 30 ന് ഇതേ കുട്ടിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറി ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിച്ചതിന് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ 19 കാരൻ അറസ്റ്റിലായി. മലമ്പാറ ചൂരനോലിക്കൽ വീട്ടിൽ ജോസി എം ജോളി (19) ആണ് പിടിയിലായത്. എസ് ഐ ആർ രാജീവാണ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *