പത്തനംതിട്ട – ഫിഫ ലോകകപ്പ് ആവേശത്തിൽ അണി ചേരാൻ പ്രമാടം നേതാജി സ്കൂളിലെ ഫുട്ബോൾ താരങ്ങളും കളത്തിലേക്കിറങ്ങി. ലോകകപ്പിൽ മൽസരിക്കുന്ന വിവിധ രാജ്യങ്ങളുടെ ജഴ്‌സിയണിഞ്ഞാണ് കുട്ടിത്താരങ്ങൾ മറൂർ ടർഫിൽ സൗഹൃദ മത്സരം നടത്തിയത്. ലോക സമാധാനത്തിന് ഫിഫ ലോകകപ്പ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഗോൾ ടൂ പീസ് എന്ന ലീഗ് മൽസരം സ്‌കൂൾ സ്പോർട്സ് ഹബ് സംഘടിപ്പിച്ചത്. വരും ദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾ തമ്മിലുള്ള സൗഹൃദ ലിഗ് മൽസരങ്ങൾ തുടരും. ജോയൽ
ജോസഫ്, ജോസഫ് അലക്സ് കുരിശുംമൂട്ടിൽ എന്നിവർ റഫറിമാരായി . മാനേജ് മെൻ്റ് കമ്മറ്റി അംഗം ഡോ. സുനിൽകുമാർ ആർ ,
ഹെഡ്മാമാസ്റ്റർ ഇൻ ചാർജ് മനോജ് സുനി , ദേവനാരായണൻ കെ, ഫാ ജേക്കബ് ദാനിയേൽ , ബിജു എസ് എന്നിവർ സംസാരിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

