കേരളത്തിലെ തെരുവുകൾ പ്രതിഷേധ കളമാക്കാൻ മുസ്ലീം ലീഗും പോഷക സംഘടനകളും ഈഴവ സമുദായത്തെ വലിച്ചിഴക്കരുത്!

Pathanamthitta
Print Friendly, PDF & Email

അടൂർ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിദ്വേഷ പരാമർശം നടത്തി ആടിന്റെ തല അറുത്തു പിടിച്ചു മതേതര കേരളത്തെ ഭയപ്പെടുത്തി കാൽകീഴിലാക്കാം എന്ന മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നടപടികളിൽ പ്രതിഷേധിച്ച് അടൂർ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഐക്യദാർഢ്യ സമ്മേളനവും നടത്തി

അടൂർ യൂണിയൻ ഓഫീസിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി യൂണിയൻ പഞ്ചനില മന്ദിരത്തിനു മുൻപിൽ അവസാനിച്ചപ്പോൾ ഐക്യദാർഢ്യ സമ്മേളനം യൂണിയൻ കൺവീനർ അഡ്വ മണ്ണടി മോഹനൻ ഉത്ഘാടനം ചെയ്തു.

ഭരണവും സ്വാധീനവും കൊണ്ട് എസ്എൻഡിപി സമുദായത്തെയും അതിന്റെ അനിഷേധ്യ നേതാവ് ബഹു :ജനറൽ സെക്രട്ടറിയെയും ഭയപ്പെടുത്താൻ ലീഗും പോഷക സംഘടനകളും നോക്കേണ്ട എന്നും ഈ സൂചന സമരം കൊണ്ട് അവസാനിപ്പിച്ചില്ല എങ്കിൽ ശക്തമായ സമരങ്ങളുമായി തെരുവിലേക്ക് ഇറങ്ങും എന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപി യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ, യൂണിയൻ ചെയർമാൻ അഡ്വ എം മനോജ്‌ കുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം അരുൺ ആനന്ദ്,സൈബർസേന യൂണിയൻ കോർഡിനേറ്റർ വിനോദ് വാസുദേവൻ, സുജ മുരളി, അഞ്ജലി എന്നിവരുടെ നേതൃത്വത്തിൽ ശാഖാ യോഗം,യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, സൈബർ സേന, എംപ്ലോയിസ് ഫോറം, പെൻഷനേഴ്സ് കൗൺസിൽ, ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം, ധർമ്മ സേന തുടങ്ങിയവയുടെ ഭാരവാഹികൾ പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *