മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ വിവിധ കാർഷിക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
1. ഓണക്കാല പൂ കൃഷി പദ്ധതിക്കായി ഇപ്പോൾ കർഷകർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആയിരം മൂട് ബന്തി കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷക ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ജൂൺ ആദ്യവാരം കൃഷി ആരംഭിക്കുവാൻ ആണ് കൃഷിഭവൻ ലക്ഷ്യം വെക്കുന്നത് . യൂണിറ്റ് ഒന്നിന് 875 രൂപ ഗുണഭോക്താവിഹിതം അടയ്ക്കുന്ന കർഷകർക്ക് 1000 തൈകൾ നൽകുന്നു.
2.മെഴുവേലി ഗ്രാമപഞ്ചായത്തിൽ ഈ വർഷം പുതുതായി വെറ്റില കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്ന കർഷകർ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്. പുതുതായി ഈ വർഷം കൃഷി ഇറക്കിയ വെറ്റില കൃഷിയാണ് ആനുകൂല്യത്തിനായി പരിഗണിക്കുക
3.മെഴുവേലി ഗ്രാമപഞ്ചായത്തിൽ പുതുതായി നെൽകൃഷി ആരംഭിക്കുന്നതിനായി കൃഷി ചെയ്യാൻ അനുയോഗ്യമായ പാടങ്ങൾ ഉടമസ്ഥതയിലുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക. കൃഷി സ്ഥലം ഏറ്റെടുത്ത് കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്കും,കൃഷിഭൂമി വിട്ടു നൽകാൻ താല്പര്യമുള്ള ഭൂ ഉടമകളും കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്
മുകളിൽ സൂചിപ്പിച്ച പദ്ധതികളിലേക്ക് അംഗമാകുന്നതിനായി കൃഷിഭവനിൽ നേരിട്ട് എത്തിയോ ചുവടെ കൊടുക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടോ രജിസ്റ്റർ ചെയ്യേണ്ടതാണ് മെയ് 29ന് മൂന്നു മണിക്ക് മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ് –
9383470397 (പകൽ 10 മുതൽ 5 വരെയുള്ള സമയം രെജിസ്ട്രേഷൻ നടത്താവുന്നതാണ് )

ചിത്രങ്ങൾ – കഴിഞ്ഞ വർഷം കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പറുടെയും സാന്നിദ്ധ്യത്തിൽ അയത്തിൽ ഗ്രാമത്തിലെ ജമന്തിപ്പൂവ് കൃഷി വിളവെടുപ്പ് നടത്തിയപ്പോൾ. !!
What do you feel about this post?
Like
Love
Happy
Haha
Sad

