ഇലവുംതിട്ട – ശ്രീനാരായണീയ ചരിത്രമുറങ്ങുന്ന മെഴുവേലിയിൽ മെയ് 20 മുതൽ 24 വരെ നടക്കുന്ന പ്രഥമ ശ്രീനാരായണീയ കൺവഷൻ വിപുലമായ പരിപാടികളോടെ നടക്കുകയാണ്. “അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണമെന്ന ” ശ്രീനാരായണാ ഗുരുദേവന്റെ മഹത്തായ സന്ദേശം ഉൾക്കൊണ്ട് നന്മയാർന്ന സമൂഹ സൃഷ്ടിക്കായും, ഗുരുദേവ ദർശനങ്ങളുടെ പൊരുൾ അറിയുവാനും ഈ കൺവൻഷൻ പ്രയോജനപ്രദമാകും.
പ്രഗത്ഭരായ പ്രഭാഷകരുടെ പ്രഭാഷണങ്ങൾ ശ്രവിക്കുവാനും, ഗുരുവിങ്കലേക്ക് സമർപ്പിച്ചുകൊണ്ട് നടക്കുന്ന പൂജകളും, വഴിപാടുകളിലും ഒക്കെ പങ്കുകൊള്ളാനും സജ്ജനങ്ങളായ എല്ലാ ശ്രീനാരായണീയരെയും ഗുരുദേവ നാമത്തിൽ ക്ഷണിക്കുന്നതായി,
സംഘാടക സമിതിക്ക് വേണ്ടി,
ശ്രീദേവി കെ.എസ് ( ചെയർപേഴ്‌സൺ), സുരേഷ് പൊട്ടൻമല ( കൺവീനർ )
നാല് ദിവസങ്ങളായി നടക്കുന്ന പരിപാടികളുടെ വിശദമായ നോട്ടീസ് താഴെ കൊടുത്തിരിക്കുന്നു.



