അടൂർ ലൈഫ് ലൈനിൽ ചർമ്മരോഗ വിഭാഗം ഉദ്ഘാടനം ചെയ്തു

Health Pathanamthitta

അടൂർ – ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയില് ചർമ്മ സംബന്ധവും സൗന്ദര്യ സാംബന്ധവുമായ രോഗങ്ങളും ചികിത്സകളും കൈകാര്യം ചെയ്യാൻ ആവശ്യമായ സംവിധാനത്തോടെ ആരംഭിച്ച ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർത്തോമാ സഭാ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പീസ്ക്കോപ്പാ നിർവഹിച്ചു. ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

അനന്തമായ സാധ്യതകളാണ് ആധുനീക വൈദ്യശാസ്ത്രം ആരോഗ്യ രംഗത്ത് നല്കുന്നതെങ്കിലും രോഗശമനം സാധ്യമാകണമെങ്കിൽ ദൈവസാന്നിധ്യം അനുപേക്ഷണീയമാണെന്നു മാത്യൂസ് മാർ സെറാഫിം എപ്പീസ്ക്കോപ്പാ പറഞ്ഞു. ലൈഫ് ലൈൻ ആശുപത്രി ഈ രംഗത്ത് ഒരു മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചർമവും ചര്മ രോഗങ്ങളും ബൈബിളിൽ തന്നെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും, അടൂരിനും സമീപത്തുള്ളവർക്കും ചര്മ രോഗങ്ങൾക്കുള്ള വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നത് അനുഗ്രഹ പ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി ആർ ദിൻരാജ്, പള്ളിക്കൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എ പി സന്തോഷ്, ആശുപത്രി ചാപ്ലയിൻ റെവ സി ജോസഫ്, ലൈഫ് ലൈൻ ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, എന്നിവർ സംസാരിച്ചു. ഡെർമറ്റോളജി വിഭാഗത്തിനു നേതൃത്വം നൽകുന്ന ഡോ ലെന്നി സൂസൻ മാത്യു ഡിപ്പാർട്മെന്റിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു വിശദീകരിച്ചു. ലൈഫ് ലൈൻ സി ഇ ഓ ഡോ ജോർജ് ചാക്കച്ചേരി സ്വാഗതവും സീനിയർ എച്ച് ആർ മാനേജർ ശ്രീ ജോർജ് മുതലാളി കൃതജ്ഞതയും രേഖപ്പെടുത്തി.

ചർമ്മം, മുടി, നഖം , മ്യൂക്കസ് മെംബ്രേൻകൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ, കുഷ്ഠരോഗം, ലൈംഗീകമായി പകരുന്ന രോഗങ്ങൾ, സൗന്ദര്യം നിലനിർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ, എന്നിവ ഈ പുതിയ ഡിപ്പാർട്ടമെന്റ് കൈകാര്യം ചെയ്യും. രോഗനിർണയത്തിനും ചികിത്സയ്ക്കുമായി നടത്തുന്ന സ്കിൻ ബയോപ്സികൾ, നഖ ബയോപ്സികൾ, സ്ലിറ്റ്-സ്കിൻ സ്മിയറുകൾ എന്നിവ ചെയ്യുന്നതിനുള്ള സൗകര്യം ലൈഫ് ലൈനിൽ ഉണ്ടാകും. ഇൻട്രാലീഷണൽ ഇൻജക്ഷനുകൾ, കെമിക്കൽ കോട്ടറൈസേഷൻ, സ്കാർ മോഡുലേഷൻ എന്നീ നടപടികളും മുടികൊഴിച്ചിൽ സംബന്ധമായ രോഗങ്ങൾക്ക് സ്കാൽപ്പ് ബയോപ്സികൾ, പി.ആർ.പി. തെറാപ്പി, ഗ്രോത്ത് ഫാക്ടർ കോൺസൻട്രേറ്റ് ചികിത്സകളും ലൈഫ് ലൈനിൽ ലഭ്യമാണ്.


ക്യാപ്ഷൻ
ലൈഫ് ലൈൻ ആശുപത്രിയില് ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിന്റെ ഉദ്ഘാടനം അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പീസ്ക്കോപ്പാ നിർവഹിക്കുന്നു. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി ആർ ദിൻരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എ പി സന്തോഷ്, ആശുപത്രി ചാപ്ലയിൻ റെവ സി ജോസഫ്, ലൈഫ് ലൈൻ ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, ഡെർമറ്റോളജി വിഭാഗത്തിനു നേതൃത്വം നൽകുന്ന ഡോ ലെന്നി സൂസൻ മാത്യു, സി ഇ ഓ ഡോ ജോർജ് ചാക്കച്ചേരി എന്നിവരെയും കാണാം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *