തിരുവല്ല ബൈപ്പാസിൽ വെച്ച് ടോറസ് ലോറി ഡ്രൈവർക്ക് കാർ യാത്രികരുടെ ക്രൂരമർദ്ദനം : യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

Pathanamthitta Crime

തിരുവല്ല: ടോറസ് ലോറി കാറില്‍ ഉരസി എന്ന് ആരോപിച്ച് ലോറിയുടെ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കാര്‍ യാത്രക്കാരായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ടോറസ് ഡ്രൈവര്‍ ദേവഗിരി സ്വദേശി വര്‍ഗീസ് തോമസിനെ (56) മര്‍ദ്ദിച്ച സംഭവത്തിലാണ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സദനം വീട്ടില്‍ എഎസ് വര്‍മ്മ (31), അറയ്ക്കല്‍ വീട്ടില്‍ ജിതിന്‍ ജോസഫ് (30) എന്നിവര്‍ പിടിയിലായത്. ശനിയാഴ്ച രാത്രി 10 മണിയോടെ തിരുവല്ല ബൈപ്പാസിലെ ബി 1 ബി ടു കവലയില്‍ ആയിരുന്നു സംഭവം. ഓവര്‍ടേക്ക് ചെയ്യവേ കാറില്‍ ഉരസിയതിനെ തുടര്‍ന്ന് ഇരു വാഹനങ്ങളും റോഡില്‍ നിര്‍ത്തി. തുടര്‍ന്ന് കാറില്‍ നിന്നും ഇറങ്ങിയ ഇരുവരും ചേര്‍ന്ന് ടോറസിന്റെ ക്യാബിനുള്ളില്‍ കയറി വര്‍ഗീസ് തോമസിനെ മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ വര്‍ഗീസ് തോമസിന്റെ വലതു കണ്ണിന് താഴെ ഗുരുതരമായി പരുക്കേറ്റു. പട്രോളിങ്ങിന്റെ ഭാഗമായി ഇതു വഴി കടന്നു പോയ പോലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ സംഭവം പെട്ടു. തുടര്‍ന്ന് പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പരുക്കേറ്റ വര്‍ഗീസ് തോമസിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ എത്തിയ സംഘം മദ്യലഹരിയില്‍ ആയിരുന്നുവെന്ന് തിരുവല്ല എസ്എച്ച്ഒ പറഞ്ഞു. മദ്യലഹരിയില്‍ കാര്‍ ഓടിച്ചതിന് തൃക്കൊടിത്താനം കീഴ്മശ്ശേരിയില്‍ വീട്ടില്‍ കെ എന്‍ മുനീറി(30)ന് എതിരെയും കേസ് എടുത്തിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *