ഡോ. എം.എസ് സുനിലിന്റെ 377- മത് സ്നേഹഭവനം മാതൃദിന സമ്മാനമായി ബധിരയും വിധവയുമായ ബിന്ദു മധുവിനും രണ്ട് കുട്ടികൾക്കും…

Kerala Pathanamthitta

പത്തനംതിട്ട: സാമൂഹിക പ്രവർത്തക നാരീശക്തി ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന വിധവകളായ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന 377 – മത് സ്നേഹഭവനം കുമാരി മാത്യുവിന്റെ സഹായത്താൽ പുല്ലാട് കുറവൻകുഴി തോട്ടുങ്കൽ വിധവയും ബധിരയുമായ ബിന്ദു മധുവിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ആറന്മുള എം.എൽ.എ .അബിൻ വർക്കി നിർവഹിച്ചു. കേൾവി പരിമിതിയുള്ള ബിന്ദു ഭർത്താവിന്റെ മരണശേഷം രണ്ട് കുട്ടികളുമായി സുരക്ഷിതമല്ലാത്ത ഇടിഞ്ഞു വീണ ഒരു വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത് കഴിഞ്ഞ ഓഗസ്റ്റിൽ കാറ്റിലും മഴയിലും ടാർപോളിൻകൊണ്ട് മൂടിയ തകർന്ന വീട്ടിലേക്ക് മരങ്ങൾ വീഴുകയും എല്ലാം നഷ്ടപ്പെടുകയും ആയിരുന്നു. എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നിരുന്ന കുടുംബത്തിൻറെ അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി കുമാരി മാത്യു നൽകിയ തുക ഉപയോഗിച്ച് രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ പി. ഉണ്ണികൃഷ്ണൻ, പ്രോജക്ട് കോഡിനേറ്റർ കെ .പി .ജയലാൽ , പി. ബി. തുളസീധരൻ നായർ, പ്രദീപ് നായർ , ടൈറ്റസ് എൽദോ ,അഡ്വ. തൗഫീഖ് രാജൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന 377 – മത് സ്നേഹഭവനത്തിന്റ താക്കോൽദാനച്ചടങ്ങ് ആറന്മുള എം.എൽ.എ അബിൻ വർക്കി ഉദ്ഘാടനം ചെയ്യുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *