അലക്സ് ഉഴുവത്തിന്റെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.

Pathanamthitta
Print Friendly, PDF & Email

പ്രക്കാനം – നമ്മുടെ ഗ്രാമത്തിലെ നിശബ്ദനും നിസ്വാർത്ഥനും അതുല്യനുമായ സാമൂഹിക- സാംസ്കാരിക പ്രവർത്തകനായിരുന്ന ശ്രീ. അലക്സ് ഉഴുവത്തിൻ്റെ നിര്യാണത്തിൽ പ്രക്കാനം ഗാന്ധിജി ബാലികാ- ബാലജനസഖ്യം & പ്രോഗ്രസ്സീവ് കൾച്ചറൽ അസോസിയേഷൻ്റേയും പ്രക്കാനം പൗരാവലിയുടേയും നേതൃത്വത്തിൽ 2026 മെയ്‌ O8-ാം തീയതി 5 പി.എം.ന് പ്രക്കാനം എൻ.എസ്. എസ് ഹാളിൽ വെച്ച് അനുശോചന യോഗം ചേർന്നു.

യോഗത്തിൽ സഖ്യം രക്ഷാധികാരി ശ്രീ.ജോൺ വറുഗീസ് (സജു മാഷ് ) അദ്ധ്യക്ഷത വഹിച്ചു.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. അജി അലക്സ്, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ബീനാ ജോർജ്ജ്,
ശ്രീ. ബൈജു തങ്കച്ചൻ, പ്രൊഫ. ടി.കെ.ജി.നായർ , കെ.ആർ. ശ്രീകുമാർ, എസ്. നിർമ്മലാദേവി, റ്റി.ജി. അരവിന്ദാക്ഷൻ നായർ, അഡ്വ. ജയൻ മാത്യു,
റ്റി.എ. രാജേന്ദ്രൻ, പ്രസാദ് മാത്യു , സുനിൽ പത്മവിലാസം, രവികുമാർ, തോമസ് ജോൺ, കെ.കെ.ശശി, വി.ഡി.അനിൽകുമാർ, അഡ്വ. ജയൻ ചെറുവള്ളിൽ, അഡ്വ. പി.സി. ഹരി, പൊന്നച്ചൻ, ബോബൻ ജോർജ്, മുരളി ഞെട്ടംചിറ, വിൽസൺ ചക്കാലയിൽ, റ്റി.ജി. പങ്കജാക്ഷൻ നായർ,
പി.സി.രാജീവ്, അനിൽ ചൈത്രം എന്നിവർ പ്രസംഗിച്ചു.

സഖ്യം മുൻ ഭാരവാഹികളായ ഷാജി മുളയ്ക്കൽ, സജി കുളങ്ങര, ലാൽജി കുഴീലേത്ത് എന്നിവരും പങ്കെടുത്തു. അനുശോചന യോഗത്തിൽ ഉഴുവത്ത് കുടുംബാംഗങ്ങൾ ആദ്യവസാനംവരെ പങ്കെടുക്കുകയും കുടുംബത്തെ പ്രതിനിധീകരിച്ച് ശ്രീ തോമസ് ഉഴുവത്തും, ശ്രീമതി റ്റിറ്റി ആനി ജോർജ്ജും സംസാരിക്കുകയും ചെയ്തു.

ബഹുമാന്യരായ പ്രക്കാനം എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കുകയും എൻ.എസ്.എസ് ഹാൾ സൗജന്യമായി അനുവദിച്ചു നൽകുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത ഷാജിച്ചായൻ്റെ ആത്മമിത്രങ്ങൾ, സഹപ്രവർത്തകർ, ജനപ്രതിധികൾ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ഉഴുവത്ത് കുടുംബാംഗങ്ങൾ,യോഗ നടത്തിപ്പിന് ഹാൾ ക്രമീകരിച്ച് സൗകര്യം ഒരുക്കി തന്ന പ്രക്കാനം എൻ.എസ്.എസ്. കരയോഗം ഭാരവാഹികൾ, ഫോട്ടോ, വീഡിയോ, ലൈവ് സ്ട്രീമിംഗ് തുടങ്ങിയവ ക്രമീകരിച്ച സിഗ്‌മ സോമൻ തുടങ്ങി എല്ലാവരോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി പ്രക്കാനം ബാലികാ- ബാലജനസഖ്യം & പ്രോഗ്രസ്സീവ് കൾച്ചറൽ അസാസിയേഷനു
വേണ്ടിയും, പ്രക്കാനം പൗരാവലിക്കു വേണ്ടിയും രേഖപ്പെടുത്തുന്നു.
നന്ദി ! നന്ദി! നന്ദി!

Leave a Reply

Your email address will not be published. Required fields are marked *