നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഇലന്തൂർ സ്വദേശിയായ യുവാവ് മരിച്ചു

Pathanamthitta

കോഴഞ്ചേരി: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ചൂരത്തലയ്ക്കൽ ജോസ് ചാക്കോയുടെ മകൻ സജു ജോസഫ്(27) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.15 ഓടെ ആറന്മുള-ചെങ്ങന്നൂർ റോഡിൽ ആറാട്ടുപുഴ ദേവീക്ഷേത്രത്തിന് സമീപം കരയോഗമന്ദിരത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം. ഇലന്തൂർ പരിയാരത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സജു. സ്ഥാപനത്തിന്റെ ഉടമയോടൊപ്പം ചെങ്ങന്നൂരിൽ നിന്ന് ഇലന്തൂരിലേക്ക വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പോലീസ് അറിയിച്ചു.

മാതാവ്: സിജി ജോസ്. സഹോദരൻ: ജോജി ജോസ്. സംസ്‌കാരം പിന്നീട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *