കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവയുമായി ബന്ധപ്പെട്ട ഒമ്പതാം ഉത്സവം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യവും റബർ ബോർഡ് മുൻ അംഗവും മുൻ പഞ്ചായത്ത് അംഗവും ശബരി ബാലികാ സദനം ചെയർമാനുമായ സി എസ്സ് സോമൻ, ഗായകൻ വരുൺ നാരായണൻ എന്നിവർ ഉത്സവ ആശംസകൾ നേർന്നു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാബു കുറുമ്പകര നന്ദി രേഖപ്പെടുത്തി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

