” ഗ്രാമവൃക്ഷത്തിലെ കുയിൽ ” പുനർ പ്രദർശനം

Cinema Pathanamthitta

പത്തനംതിട്ട – വിഖ്യാത ചലച്ചിത്രകാരൻ ശ്രീ.കെ.പി.കുമാരൻ സംവിധാനം ചെയ്ത ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന സിനിമ തിരശീലയിലെഴുതിയ
മഹാകവി കുമാരനാശാന്റെ ജീവിതകാവ്യമാണ്. കേരളീയ സമൂഹം ഏറ്റെടുക്കേണ്ടിയിരുന്ന ഈ സിനിമ ഇനിയും കാണേണ്ടവരിലേക്ക് എത്തിയിട്ടില്ല എന്നത് ഖേദകരമാണ്. ജനുവരി 16,17,18 തീയതികളിൽ സിനിമ കേരളത്തിലുടനീളം തീയറ്ററുകളിൽ കാണിക്കാൻ സംവിധായകൻ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. മഹാകവിയോടും കാലത്തോടും ആദരം സൂക്ഷിക്കാനും കെ.പി. കുമാരനോട് നീതിപുലർത്താനുമുള്ള അവസരമാണ് ഇത്.

മലയാള കാവ്യപാരമ്പര്യത്തിലും ഭാഷയിലും സംസ്കാരത്തിലും അഭിമാനം കൊള്ളുന്ന നമുക്ക് ഈ സിനിമയ്ക്കായി ഒത്തുചേരാം.
പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. സുഹൃത്തുക്കൾ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ
ഫിലിം സൊസൈറ്റി പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മയിലൂടെ നമുക്ക് ഈ സിനിമ കാണാം.

പങ്കാളിത്തം ഉറപ്പാക്കാൻ വേണ്ടി, ഒരു സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് (05-01-2024) Google meet ൽ ചേരുന്നു.

ഈ സംരംഭത്തിൽ പങ്കു ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
ജി.വിശാഖൻ – 80756 08214 ( പ്രസ് ക്ലബ് ലൈബ്രറി )
രാജേഷ് ഓമല്ലൂർ – 88485 97726 ( ദേശത്തുടി )
എം.എസ്.സുരേഷ് – 9447945710 , ജിനു.ഡി.രാജ് – 9446115081 ( ഫിലിം ലവേഴ്സ് ക്ലബ് )

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *