പന്തളം അമൃത വിദ്യാലയത്തിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ; ലോകകപ്പ് ബിൻവിൻ ഗോൾ ചലഞ്ച്

Pathanamthitta

പന്തളം – ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പന്തളം അമൃത വിദ്യാലയത്തിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ബിൻവിൻ ഗോൾ ചലഞ്ച് നടത്തി. പൊതുജനങ്ങളിലും യുവാക്കളിലും പുതിയ ഖരമാലിന്യ ചട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് നഗരസഭയുടെ സഹകരണത്തോടെ മത്സരം സംഘടിപ്പിച്ചത്.

പന്തളം അമൃത വിദ്യാലയത്തിൽ നഗരസഭാ ചെയർപേഴ്സൺ എം ആർ കൃഷ്ണകുമാരി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത വേണു അധ്യക്ഷയായി. വാർഡ് കൗൺസിലർ വിമൽ പ്രസാദ്, നഗരസഭാ സെക്രട്ടറി ഇ ബി അനിത, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ കെ ആർ അജയ്, സ്‌കൂൾ പ്രിൻസിപ്പൽ അഭിവന്ദ്യ അമൃത ചൈതന്യ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത പിള്ള, അമൽ, അധ്യാപകരായ ജിഷ ആർ നായർ, സുജിത്, ടി ഗീത എന്നിവർ പങ്കെടുത്തു.

‘പുതിയ ഖരമാലിന്യ ചട്ടം പ്രകാരം ജൈവം, അജൈവം, സാനിറ്ററി, സ്പെഷ്യൽ കെയർ മാലിന്യങ്ങളെ സൂചിപ്പിക്കുന്ന രീതിയിൽ പച്ച, നീല, ചുവപ്പ്, കറുപ്പ് നിറത്തിലുള്ള ഗോൾ പോസ്റ്റുകൾ തയ്യാറാക്കിയാണ് മൽസരം സംഘടിപ്പിച്ചത്.


ചിത്രം: ബിൻവിൻ
പന്തളം അമൃത വിദ്യാലയത്തിൽ ശുചിത്വമിഷൻ നടത്തിയ ബിൻവിൻ ഗോൾ ചലഞ്ച് നഗരസഭാ ചെയർപേഴ്സൺ
എം ആർ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *