നമ്മുടെ നാട്ടിലും ലോകോത്തര നിലവാരത്തിലുള്ള ‘ഓയാസിസ് ബാഡ്മിന്റൺ ഹബ്’ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.. !!

Pathanamthitta Sports
Print Friendly, PDF & Email

മെഴുവേലി – ആറന്മുള, കിടങ്ങന്നൂർ, ചെങ്ങന്നൂർ, കോഴഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിലെ കായിക പ്രേമികൾക്ക് ഒരു സന്തോഷവാർത്ത, ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളോടെ കിടങ്ങന്നൂരിന് സമീപം ‘ഓയാസിസ് ബാഡ്മിന്റൺ ഹബ്’ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഒളിമ്പിക് സിന്തറ്റിക്ക് ഫ്ലോറിംഗ്, പ്രൊഫഷണൽ ലൈറ്റിംഗ്, തെർമൽ ഇൻസുലേഷൻ, സൗണ്ട് പ്രൂഫ്, വിശാലമായ ഇൻഡോർ കോർട്ടുകൾ എന്നിവയോടെ ഒരുക്കിയിരിക്കുന്ന ഈ ബാറ്റ്മിന്റൺ ഹബ്, പ്രൊഫഷണൽ പരിശീലനത്തിനും മത്സരങ്ങൾക്കും ഒക്കെ അനുയോജ്യമാണ്. നമ്മുടെ നാട്ടിലെ യുവാക്കൾക്കും, കുട്ടികൾക്കും ഉൾപ്പെടെ എല്ലാ പ്രായക്കാരും ലോകോത്തര നിലവാരത്തിലുള്ള ഈ കോർട്ടിൽ പരിശീലനം നേടാനും, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലും ഈ ബാറ്റ്മിന്റൺ ഹബ്ബ് വലിയ പങ്കുവഹിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിശാലമായ പാർക്കിംഗ് സൗകര്യത്തോടെയുള്ള ഈ ബാറ്റ്മിന്റൺ ഹബ്ബിൽ മെമ്പർഷിപ്പ് കരസ്ഥമാക്കാൻ ഇപ്പോൾ അവസരം.

‘ഓയാസിസ് ബാഡ്മിന്റൺ ഹബ്’ ക്ലബ്ബ് മെമ്പർഷിപ്പിനായി ബന്ധപ്പെടാം.
Contact (WhatsApp) : 8281937300 | 9544444447

Leave a Reply

Your email address will not be published. Required fields are marked *