തിരുവല്ല: കാവുംഭാഗം സ്വദേശിനിയായ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി സ്കൂളിൽ നിന്ന് മടങ്ങിയെത്തിയില്ലെന്ന പരാതിയിൽ പോലീസ് തിരച്ചിൽ ആരംഭിച്ചു. കുറ്റപ്പുഴ മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂളുകളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മകളെ വീട്ടിലേക്ക് വിളിക്കാനെത്തിയ മാതാവിന് മുമ്പിൽ മകൾ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായി സ്കൂളധികൃതർ സൂചിപ്പിച്ചു. സ്കൂളിൽ നിന്ന് മകൾ ട്യൂഷൻ സെന്ററിൽ ചെന്നിട്ടില്ലെന്ന് അറിഞ്ഞതോടെ ആണ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് വിവരം പോലീസിൽ അറിയിച്ചത്. സഹപാഠികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് കുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

