പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

വസ്തു നികുതി നിരക്ക് പരിഷ്‌കരണം: കരട് വിജ്ഞാപനം പുറപ്പെടുവിച്ചു
തുമ്പമൺ ഗ്രാമപഞ്ചായത്ത് വസ്തു നികുതി നിരക്കുകൾ പുതുക്കി നിശ്ചയിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് ഘടകസ്ഥാപനങ്ങൾ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും പുതുക്കിയ വസ്തു നികുതി സംബന്ധിച്ച വിശദവിവരങ്ങൾ ലഭിക്കും. നിരക്കുകൾ അന്തിമമായി നിശ്ചയിക്കുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുളള പക്ഷം ആയത് നോട്ടീസ് തീയതി മുതൽ 30 ദിവസത്തിനകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ രേഖാമൂലം അറിയിക്കണം. ഫോൺ :9496042689 (പിഎൻപി 2383/23)

സ്പോട്ട് അഡ്മിഷൻ
കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആർഡി) കീഴിൽ കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്റ്റികെ) നടത്തുന്ന ബിഎസ്സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലെ 2023-26 ബാച്ചിലേക്ക് (എംജി യൂണിവേഴ്‌സിറ്റി അഫിലിയേഷൻ) മാനേജ്മെന്റ് ക്വോട്ടയിൽ ഒഴിവുളള സീറ്റിലേക്ക് ജൂലൈ മൂന്നിന് രാവിലെ 10 ന് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തുന്നു. ഫോൺ :0468 2240047, 9846585609.

ആറന്മുള വാസ്തുവിദ്യാ ഗുരുകുലം; വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന കോഴ്സുകളിൽ ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്പോണ്ടൻസ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ പൂരിപ്പിച്ച് നൽകേണ്ട അവസാന തീയതി ജൂലൈ 10.

ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്സ്:
കോഴ്സ് ദൈർഘ്യം രണ്ടു വർഷം. സീറ്റുകളുടെ എണ്ണം – 25
കോഴ്സ് ഫീസ് – 40000 + ജി.എസ്.ടി (ഒരു വർഷം- 20000 + ജി.എസ്.ടി). പ്രായപരിധി- ഇല്ല.
യോഗ്യത – എസ്.എസ്.എൽ.സി.

പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്പോണ്ടൻസ് കോഴ്സ്:
കോഴ്സ് ദൈർഘ്യം- ഒരു വർഷം.സീറ്റുകളുടെ എണ്ണം-300. കോഴ്സ് ഫീസ്- 20000+ 18 ശതമാനം ജി.എസ്.ടി. പ്രായപരിധി – ഇല്ല
പ്രവേശന യോഗ്യത -അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമ.
എക്സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, ആറന്മുള,പത്തനംതിട്ട ജില്ല, പിൻ 689533
എന്ന മേൽ വിലാസത്തിലോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റിൽ കൂടി ഓൺലൈനായോ അപേക്ഷകൾ ലഭ്യമാക്കാം. ഫോൺ :0468 2319740, 9847053294, 9847053293, 9947739442. (പിഎൻപി 2385/23)

ഐടിഐ അഡ്മിഷൻ
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കൽ ഐടിഐ യിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ (രണ്ടു വർഷം), ഇലക്ട്രീഷ്യൻ (രണ്ട് വർഷം), പ്ലംബർ (ഒരു വർഷം) എന്നീ ട്രേഡുകളിലേക്ക് 2023 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. രെററശശേമറാശശൈീി.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. പട്ടികജാതി 80 ശതമാനം, പട്ടികവർഗം 10 ശതമാനം, പൊതുവിഭാഗം 10 ശതമാനം എന്നിങ്ങനെയാണ് സീറ്റ് സംവരണം. പ്രവേശനം ലഭിക്കുന്നവർക്ക് ഹോസ്റ്റൽ സൗകര്യം, ഉച്ചഭക്ഷണം, പോഷകാഹാരം, പാഠപുസ്തകം, യൂണിഫോം അലവൻസ്, പഠനയാത്ര, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് പ്രതിമാസ സ്‌റ്റൈപെൻഡ്, ലംസംഗ്രാന്റ് എന്നിവ ലഭിക്കും. ഫോൺ : 04734 292829.

പബ്ലിക് ഹിയറിംഗ് നടത്തി
ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പബ്ലിക് ഹിയറിംഗ് നടത്തി. 2022-23 സാമ്പത്തിക വർഷത്തിൽ സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള 85 പ്രവർത്തികൾ ഓഡിറ്റിനു വിധേയമാക്കി. ഫയൽ പരിശോധനയും ഫീൽഡ് പരിശോധനയും പൂർത്തിയാക്കി എല്ലാ വാർഡിലും തൊഴിൽ ഗ്രാമസഭകൾ ചേർന്നതിനു ശേഷമാണു പബ്ലിക് ഹിയറിംഗ് നടത്തിയത് . തൊഴിലുറപ്പ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിർദ്ദേശങ്ങൾ തൊഴിലാളികളിൽ നിന്നും ശേഖരിച്ചു. ഇലന്തൂർ ബ്ലോക്ക് റിസോർസ് പേഴ്‌സൺ വീണ വിശ്വനാഥ് ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 249 തൊഴിലാളികൾ 100 ദിവസം പൂർത്തിയാക്കി. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി റോഡുകൾ കോൺക്രീറ്റ് ചെയ്തു. കാർഷിക ആവശ്യത്തിലേക്കു കുളങ്ങൾ നിർമിച്ചു. കിണറുകൾ, കാലിത്തൊഴുത്തുകൾ, ആട്ടിൻ കൂടുകൾ, സോക്ക്പിറ്റുകൾ, കിണർ റീചാർജുകൾ തുടങ്ങിയവ നടപ്പിലാക്കി. രണ്ട് കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി, 38000 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. ഗ്രാമപഞ്ചായത്തിൽ ഇനിയും മാതൃകാപരമായ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വാർഡ് മെമ്പർമാരായ കെ. അമ്പിളി, റിജു കോശി, സുജാത ,വില്ലേജ് റിസോഴ്സ് പേഴ്‌സൺ ജിജി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *