രാവിലെ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെത്തി ദർശനം ; അഡ്വ. സി വി ശാന്തകുമാർ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം ബൂത്ത് സന്ദർശനം

Pathanamthitta Politics

അടൂർ – നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് സി വി ശാന്തകുമാർ വോട്ടെടുപ്പ് ദിവസം രാവിലെ താൻ പ്രസിഡണ്ട് ആയ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെത്തി ദർശനം നടത്തി. തുടർന്ന് അരുവാപ്പുലം മുതുപേഴുങ്കൽ ചുവട്ടുപാറ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥനയിൽ മുഴുകി.

തുടർന്നു കോന്നി 114 -നിയോജകമണ്ഡലത്തിലെ ബൂത്ത് നമ്പർ 217 ൽ 193-ക്രമ നമ്പറായി കോന്നി അതിരുങ്കൽ സിഎംഎസ് യുപി സ്കൂളിൽ എത്തി കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ എത്തി സഹപ്രവർത്തകരുമായും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മത സമുദായ നേതാക്കളുമായി സൗഹൃദം പങ്കിട്ടു. യു ഡി എഫിന്റെ ബൂത്തുകളിൽ എത്തി പ്രവർത്തകരുമായി ചർച്ച നടത്തി.

തുടർന്ന് കൊടുമൺ, അങ്ങാടിക്കൽ, പറക്കോട്, അമ്പലമുക്ക്, പാലമുക്ക്, തൊടുവക്കാട്, ചായലോട്, ഏഴംകുളം, അറുകാലിക്കൽ, കോളൂർപ്പടി, മാങ്കൂട്ടം, വയല, ഏനാത്ത്, ഇളമംഗലം, കടിക, കിഴക്കുപുറം, കൈതപ്പറമ്പ്, തട്ടാരുപടി, മണ്ണടി, കാലായിൽ, മണ്ണടിക്കാല, മുടിപ്പുര, തൂവയൂർ, കടമ്പനാട്, മഹർഷിമംഗലം, നിലക്കൽ, അടൂർ ടൗൺ തുടങ്ങിയ മേഖലകളിൽ യുഡിഎഫിന്റെ ബൂത്തുകളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി.

   

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *