ന്യൂഡൽഹി : ഡിസംബർ 17 തീയതി 2:00 മണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 65 മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ പ്രോജക്ട് കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ കിഷൻ റെഡ്ഡിക്കു
പമ്പ ബോട്ട് റേയിസ് ക്ലബ്ബ് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി.തോമസ് നൽകി
നീരേറ്റുപുറം പമ്പ ബോട്ട് റേയിസിനെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിനും വിദേശ ടൂറിസ്റ്റുകളെ അകർഷിക്കാൻ തക്കവണ്ണം ഉള്ള പദ്ധതികളും ടൂറിസ്സം പാക്കേജുകളിൽ വള്ളംകളികൾ ഉൾപെടുത്തുന്നതിനു പദ്ധതികൾ വേണം എന്നും. ഒട്ടേറെ ടൂറിസം സാധ്യതയുള്ള പ്രദേശം എന്ന നിലയിൽ വള്ളംകളി നടക്കുന്ന പ്രദേശമായ നീരേറ്റുപുറത്ത് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പദ്ധതികൾ വേണമെന്ന് കേന്ദ്ര ടൂറിസം മന്ത്രിയോട് ആവശ്യപ്പെട്ടതായി വർക്കിംഗ് പ്രസിഡൻ്റെ വിക്ടർ ടി തോമസ് പ്രസ്തവനയിൽ പറഞ്ഞു. കോഡിനേറ്റർ ബിന്ദു മോൾ ജോസ് കുട്ടനാട്
ഒപ്പം ഉണ്ടായിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

