കോഴഞ്ചേരി – പഞ്ചായത്തിലെ തെക്കേമല ജംഗ്ഷനിൽ പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന റോഡിലെ പച്ചക്കറി ഹോൾസെയിൽ കടയുടെ മുന്നിൽ ഉള്ള PWD യുടെ ഒരു ദിശ ബോർഡ് ആണ് ഇത്. ഇപ്പോൾ ഇത് ഈ പരുവം ആയി. ആയതാണോ ആക്കിയതാണോ എന്ന് അറിയില്ല. എന്തായാലും റോഡിലേക്ക് ബോർഡിന്റെ നിളമുള്ള കമ്പികൾ തള്ളി നിൽക്കുന്ന നിലയിൽ ആണ് ഇപ്പോൾ ഇത് . ഏതു നിമിഷവും അപകടം സംഭവിക്കാം. ഇതിനു സമീപത്തു കൂടെ ബസുകളോ മറ്റോ സൈഡ് ചേർന്ന് പോയാൽ ബസ്സിന് ഉള്ളിൽ ഇരിക്കുന്ന യാത്രകരുടെ തലക്കോ, കണ്ണിനോ പരിക്ക് പറ്റാം, ചിലപ്പോൾ മരണം വരെ സംഭവിക്കാം. അധികാരപ്പെട്ടവർ ദിവസവും ഇതുവഴി പോകുന്നവർ ആണ്. എന്നിട്ടും അവർ ഇത് കാണുന്നില്ല. നാട്ടുകാർക്കും ഇതൊന്നും പ്രശ്നം അല്ല. എല്ലാവരും കാണാതെ തന്നെ നടന്നോ. പണി കിട്ടിയിട്ട് നമുക്ക് വേണ്ടത് ചെയ്യാം.

ഈ ബോർഡ് നശിപ്പിക്കപ്പെട്ടത് ആണെന്ന് ആണ് സംശയം. കാരണം ഈ ബോർഡ് അവിടെ ഇല്ലങ്കിൽ പലർക്കും അത് വളരെ ഗുണം ചെയ്യും. !! രണ്ടുമൂന്ന് കവർ തൂക്കിയിട്ടുണ്ട് ആരോ. ഇത് സംബന്ധിച്ചു കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ PWD അധികാരികൾക്ക് പരാതി നൽകിട്ടുണ്ട്, ഉടനടി നടപടി പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.


