അടൂരിലെ യു ഡി എഫ് സ്ഥാനാർഥിയ്ക്ക് എതിരെ ഉള്ളത് വ്യാജ നോട്ടീസ്സും വ്യാജ പ്രചാരണവും :

Pathanamthitta Politics
Print Friendly, PDF & Email

അടൂർ : അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ സി വി ശാന്തകുമാറിന് എതിരെ ഉള്ള വ്യാജ നോട്ടീസുകൾ അച്ചടിച്ച സ്ഥാപനത്തിന് എതിരെ കർശന നടപടി സ്വീകരിക്കും.പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. സ്ഥാനാർഥിയ്ക്ക് എതിരെ കേസുകൾ ഒന്നും ഇല്ല. സ്ഥാനാർഥി കൊലപാതകി ആണെന്നുള്ള നോട്ടീസ് വ്യാജമാണ്.

സ്ഥാനാർഥിയുടെ പേരിൽ വ്യാജമായി നിർമിച്ച നോട്ടീസ് വിതരണം ചെയ്ത ആളുകൾക്ക് എതിരെ നടപടി സ്വീകരിക്കും.സ്ഥാനാർഥിയെ അധിക്ഷേപിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നുണ്ടെന്നുള്ള പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് നിർദേശം നൽകി. അതോടൊപ്പം തന്നെ കേസ് എടുക്കാനുള്ള നിർദ്ദേശം നൽകി.ഇത് കൂടാതെ ഈ വന്നിരിക്കുന്ന നോട്ടീസ് പരിശോധിച്ചപ്പോൾ നോട്ടീസിനകത്ത് പ്രിൻറ്ററിൻ്റെയോ പബ്ലിഷറിൻ്റെയോ ഒന്നും പേരും ഡീറ്റെയിൽസ് ഒന്നുമില്ല. അതുകൊണ്ടുതന്നെ പോലീസിനോട് ഇതെവിടെ നിന്നാണ് ഏത് പ്രിൻറിംഗ് പ്രസ്സിൽ നിന്നാണ് വന്നതെന്ന് കണ്ടെത്താനും അതിനുശേഷം പ്രിൻറിംഗ് പ്രസ്സിനെതിരെ നടപടി എടുക്കാനുമുള്ള തീരുമാനം എടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ മണ്ഡലത്തിൽ വ്യാപകമായി പരിശോധന നടത്തി വ്യാജ നോട്ടീസുകൾ പിടിച്ചെടുക്കും.പോലീസിൻ്റെ പെട്രോളിംഗ് ശക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ വന്നു.പോലീസ് കേസ്സെടുത്തു കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി എടുക്കും. സമൂഹ മാധ്യമത്തിൽ വ്യാജ ആരോപണം ഉന്നയിക്കുന്ന പോസ്റ്റ് ചെയ്ത ആൾക്കാർക്കെതിരെ കേസ് എടുക്കാനുമുള്ള നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *