തേനീച്ചയുടെ കുത്തേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കി: മന്ത്രി വി. ശിവന്‍കുട്ടി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വടശേരിക്കര ബംഗ്ലാംകടവ് പാലത്തില്‍ തേനീച്ചയുടെ കുത്തേറ്റ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
വടശേരിക്കര ഗവണ്‍മെന്റ് ന്യൂ യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് ഘോഷയാത്രക്കിടെ കടന്നല്‍ കുത്തേറ്റത്. യാത്രയ്ക്കിടെ വിവരം അറിഞ്ഞ് ചികിത്സയില്‍ ഉള്ളവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തി സന്ദര്‍ശിച്ച മന്ത്രി ചികിത്സ ഉറപ്പ് വരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

സംഭവം ഉണ്ടായ ഉടന്‍ തന്നെ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണനും മുന്‍ എംഎല്‍എ രാജു ഏബ്രഹാമും ആശുപത്രിയിലെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ആശുപത്രി അധികൃതരും മികച്ച ചികിത്സ ലഭ്യമാക്കി. മൂന്ന് കുട്ടികളടക്കം 38 പേരാണ് ആശുപത്രിയില്‍ ഉള്ളത്. ചികിത്സ ലഭിച്ച ശേഷം വേദന കുറഞ്ഞതായി ആളുകള്‍ പറഞ്ഞുവെന്നും ആരുടെയും നില ഗുരുതരമല്ലെന്നും മന്ത്രി പറഞ്ഞു. റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണന്‍ മുന്‍ എംഎല്‍എ രാജു എബ്രഹാം, തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *