പത്തനംതിട്ട – ഫോം 12 ഡി യിൽ അപേക്ഷിച്ച അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പിൽ നിന്നും തിരഞ്ഞെടുപ്പ് ജോലിക്ക് നിയുക്തരായ ഉദ്യോഗസ്ഥർക്ക് ഇന്ന് (മാർച്ച് 31) മുതൽ ഏപ്രിൽ ആറ് വരെ സെന്ററുകളിൽ എത്തി വോട്ട് രേഖപ്പെടുത്താം. കേരള പോലീസ്, കേരള ബറ്റാലിയൻ, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ടിസിറ്റി, വാട്ടർ അതോറിറ്റി, കെ എസ്ആർടിസി, ട്രഷറി, ആരോഗ്യം, വനം, ആകാശവാണി, ദൂരദർശൻ, ബി എസ് എൻ എൽ, റെയിൽവേ, തപാൽ, തെരഞ്ഞെടുപ്പ്ദിന കവറേജിന് നിയുക്തരായ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ഉദ്യോഗസ്ഥർ എന്നിവരാണ് അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെട്ടവർ.
*കേന്ദ്രങ്ങൾ
തിരുവല്ല – സബ്കലക്ടർ ഓഫീസ്, തിരുവല്ല
റാന്നി – സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള – കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി – എൻഎസ്എസ് ട്രെയിനിങ് കോളജ്, കോന്നി
അടൂർ – സർക്കാർ യു പി എസ്, അടൂർ
ഫോം 12 ൽ അപേക്ഷിച്ച തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ച പോളിങ് ഉദ്യോഗസ്ഥർക്ക് അതാത് കേന്ദ്രങ്ങളിൽ എത്തി ഏപ്രിൽ ഒന്ന് മുതൽ ഏപ്രിൽ ഏഴ് വരെ പോസ്റ്റൽ വോട്ട് ചെയ്യാം.
*കേന്ദ്രങ്ങൾ
തിരുവല്ല – സെന്റ് മേരീസ് കോളജ് ഫോർ വുമൺ, പാലിയക്കര, തിരുവല്ല
റാന്നി – സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള – കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി – എൻഎസ്എസ് ട്രെയിനിങ് കോളജ്, കോന്നി
അടൂർ – സർക്കാർ ബോയ്‌സ് എച്ച്എസ്എസ്, അടൂർ


