പന്തളം എഫ്.പി.ഒയുടെയും ഭാരതീയപ്രകൃതി കൃഷി കാർഷികമേളയുടെയും ഉദ്ഘാടനം തട്ടയിൽ എസ്.കെ.വി യു.പി.എസ് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. പന്തളം എഫ്.പി.ഒയുടെ നിറവ് ബ്രാൻഡ് വെളിച്ചെണ്ണയുടെ ആദ്യ വിൽപ്പന ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബി ജെ റെജി നിർവഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഫ്.പി.ഒയുടെ ലോഗോ പ്രകാശനവും നടന്നു. ഭാരതീയപ്രകൃതി കൃഷി കാർഷികമേളയും പ്രദർശനവും കാർഷികസെമിനാറും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്തോഷ് കുമാർ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി വിദ്യാധരപ്പണിക്കർ, വാർഡ് അംഗങ്ങൾ, പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ ചന്ദന,പന്തളം എഫ് പി ഒ പ്രസിഡന്റ് എം കെ ഗിരീഷ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


