സുഗതകുമാരി ടീച്ചറുടെ നവതി സമാപന ആഘോഷങ്ങൾ ജനുവരി 19 മുതൽ 22 വരെ ആറന്മുളയിൽ ശ്രീവിജയാനന്ദവിദ്യാപീഠത്തിൽ

Kerala Pathanamthitta

തിരുവനന്തപുരം: പ്രകൃതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ജീവിതത്തിലുടനീളം നിരന്തര പോരാട്ടങ്ങൾ നടത്തിയ സുഗതകുമാരി ടീച്ചറുടെ നവതി സമാപന ആഘോഷങ്ങൾ ജനുവരി 19 മുതൽ 22 വരെ ആറന്മുളയിൽ ശ്രീവിജയാനന്ദവിദ്യാപീഠത്തിൽ നടക്കും. സുഗതോത്സവം എന്ന പേരിൽ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരി ടീച്ചറുടെ 91-മത് ജന്മവാർഷികദിനമായ ജനുവരി 22 ഉച്ചക്ക് ശേഷം 3 മണിക്ക് കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.

പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസിനു പരിസ്ഥിതി സംരക്ഷകൻ സുഗതനവതി പുരസ്‌ക്കാരം നൽകി ആദരിക്കും. ആഘോഷ സമിതി അംഗവും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ഡിസംബർ 19 ന് വിദ്യാർത്ഥികൾക്കായി ‘സുഗതകുമാരി കവിതകളുടെ ആലാപന മത്സരവും ‘സുഗതകുമാരി കവിതകളിലെ പാരിസ്ഥിതികാശയങ്ങൾ’ എന്ന വിഷയത്തിൽ ഉപന്ന്യാസ മത്സരവും, സുഗത കുമാരിയെക്കുറിച്ച് കുട്ടികൾക്ക് ശില്പശാലയും നടത്തും

ജനുവരി 21ന് ‘പൈതൃകവും പരിസ്ഥിതിയും’ എന്ന വിഷയത്തിൽ നടക്കുന്ന ദേശീയ ശില്പശാലയിൽ ആറന്മുളപള്ളിയോടം, കണ്ണാടി, പടയണി, പമ്പാ നദി തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചയും പ്രദർശനവും ഉണ്ടായിരിക്കും. സുഗതകുമാരിയുടെ ജീവിത സംഭവങ്ങളെയും കവിതകളെയും കോർത്തിണക്കിക്കൊണ്ടു തയ്യാറാക്കുന്ന ‘സുഗതദർശൻ’ എന്ന ചിത്രപ്രദർശനവും ഉണ്ടായിരിക്കും.

സുഗതോത്സവത്തിന്റെ മുന്നോടിയായി ജനുവരി 11 ന് മാലക്കര കൊച്ചുരാമൻ വൈദ്യരുടെ തറവാടു മുതൽ സുഗതകുമാരിയുടെ ജന്മഗൃഹം 23 പൈതൃകനടത്തം (ഹെരിറ്റേജ് വാക്ക്) സംഘടിപ്പിക്കുന്നതാണ് പമ്പാ നദിയുടെ തിരം വഴി വിവിധ പൈതൃക സങ്കേതങ്ങളെയുംസ്ഥലങ്ങളെയും സ്പർശിച്ചു കൊണ്ട് നടക്കുന്ന ഈ പഠന യാത്ര പ്രമുഖ സാംസ്‌ക്കാരിക പഠന ഗവേഷകനായ ഡോ.എം ജി.ശശിഭൂഷൺ ഉദ്ഘാടനം ചെയ്യും നിയമസഭാ ചീഫ് വിപ്പ് എൻ ജയരാജ് അധ്യക്ഷത വഹിക്കും.

സുഗതകുമാരി നവതി ആഘോഷങ്ങൾ 2024 ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് വെച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് കൽക്കത്ത, പാനാജി, ഡൽഹി, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളിൽ സുഗത സ്മൃതിസദസ് നടത്തുകയുണ്ടായി. ‘സുഗതം വിശ്വമയം’ എന്ന പേരിൽ ഡോ.എം.വി.പിള്ളയുടെ നേതൃത്വത്തിൽ അന്തർദേശീയ തലത്തിൽ ആസ്‌ട്രേലിയ, ഹൂസ്റ്റൺ, തുടങ്ങി ഒട്ടേറെ വിദേശരാജ്യങ്ങളിൽ സുഗത നവതി ആഘോഷങ്ങൾ സംഘടിപ്പിച്ചു. കേരളത്തിലെ സ്‌ക്കൂളുകളിൽ 90 വൃക്ഷത്തൈകൾ വീതം വെച്ച് പിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ എന്ന സുഗതസൂക്ഷ്മവനംപദ്ധതി വിജയകരമായി നടന്നു വരുന്നു. 120 സ്‌കൂളുകളിൽ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള സമ്മതപത്രം ആറൻമുളയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ സ്‌ക്കൂൾ അധികൃതർ കൈമാറും.

ആഘോഷ സമിതി ഭാരവാഹികളായ കുമ്മനം രാജശേഖരൻ, സൂര്യകൃഷ്ണമൂർത്തി, ആർട്ടിസ്സ് ഡോ.ജി.ശങ്കർ, ഡോ. സുഭാഷ് ചന്ദ്രബോസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *