ജനക്ഷേമകരമായ വികസനത്തിന് നേതൃത്വം നൽകുന്ന ഒരു ഗവണ്മെന്റ് അധികാരത്തിൽ വരും ; ശ്രീനാദേവി കുഞ്ഞമ്മ

Pathanamthitta Politics
Print Friendly, PDF & Email

അടൂർ – ജനക്ഷേമകരമായ വികസനത്തിന് നേതൃത്വം നൽകുന്ന ഒരു സർക്കാർ ആയിരിക്കും ഈ തെരഞ്ഞെടുപ്പോടു കൂടി അധികാരത്തിൽ വരാൻ പോകുന്ന യുഡിഎഫ് ഗവൺമെന്റ് എന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. യുഡിഎഫ് കൊടുമൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാർത്ഥി സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.

അടൂർ നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വക്കേറ്റ് സിവി ശാന്തകുമാറിന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആവേശകരമായ സ്വീകരണം നൽകി. യുഡിഎഫ് ചെയർമാൻ ജോർജ് വർഗീസ് കൊപ്പാറ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ D N ത്രിദീപ്. ബിജു ഫിലിപ്പ് ഏഴംകുളം അജു, ഐക്കര ഉണ്ണികൃഷ്ണൻ, രഘുകുമാർ ഐക്കാട്, അങ്ങാടിക്കൽ വിജയകുമാർ, ജ്യോതിഷ് പെരുമ്പിള്ളിക്കൽ വിജയൻ നായർ. അനിൽ കൊച്ചു മൂഴിക്കൽ, ജയപ്രസാദ്, പ്രകാശ് ടി ജോൺ, രാമചന്ദ്രൻ ഉണ്ണിത്താൻ,ലാലി സുദർശൻ ഗീതാദേവി, പ്രകാശ് ടി ജോൺ. എജി ശ്രീകുമാർ, ജിതിൻ നാൻ, ജോൺസൺ മാത്യു,അനിൽകുമാർ മങ്ങാരം അജികുമാർ രണ്ടാ കുറ്റി, അഡ്വ ശിവകുമാർ, മണ്ഡലം പ്രസിഡന്റ് രഘുകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *