കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പര്യടനം തുടരുന്നു ; ഊഷ്മളമായ സ്വീകരണങ്ങൾ എല്ലായിടത്തും.!!

Pathanamthitta Politics
Print Friendly, PDF & Email

ആറന്മുള – ഇന്ന് രാവിലെ മലയാലപ്പുഴ മൈലാടും പാറ ആൽത്തറ ജംഗ്ഷനിൽ നിന്നാണ് ആറന്മുള നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. അവിടെ നിന്നും ലഭിച്ച സ്വീകരണത്തിന് ശേഷം 21 86 നമ്പർ എസ്എൻഡിപി ശാഖ ഗുരുമന്ദിരത്തിൽ എത്തി പുഷ്പാർച്ചന നടത്തി. പഞ്ചായത്തിലെ ശക്തി കേന്ദ്ര ഇൻചാർജ് മാരുടെയും ബൂത്ത് പ്രസിഡമാരുടെയും യോഗത്തിലും വിവിധ കുടുംബസംഗമങ്ങളിലും അദ്ദേഹം പങ്കെടുത്തു. പിന്നീട് അപകടം പറ്റി ചികിത്സയിൽ കഴിയുന്ന മയിലാടുംപാറ പ്രസന്നനെ വീട്ടിലെത്തി സന്ദർശിച്ചു. കുമ്പഴ ജംഗ്ഷനിലെ കടകളിൽ കയറി അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു.

മൈലപ്ര മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാർ കുറിയാക്കോസ് ആശ്രമത്തിലെ വികാരി ഫാദർ നതാ നിയേൽ റമ്പാൻ നെ സന്ദർശിച്ച് അനുഗ്രഹം തേടി. ഐക്കര കുടുംബയോഗത്തിലും അദ്ദേഹം പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം പുല്ലാട് കുറുങ്ങഴ ക്കാവ് ധർമ്മശാസ്താ ക്ഷേത്രത്തിൽ സന്ദർശിച്ചു. പിന്നീട് ജോസഫ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ വൈദികൻ സ്‌റ്റീഫൻ പുത്തൻപറമ്പിലിനെ സന്ദർശിച്ചു. കൂടാതെ നിരവധി പ്രമുഖരെയും നേരിൽ കാണുവാൻ കുമ്മനം രാജശേഖരൻ സമയം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *