തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണം : പരിശീലന പരിപാടി സംഘടിപ്പിച്ചു

Pathanamthitta

പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പിന്റെ ചിലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ ഏജന്റുമാർക്ക്
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ല തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ നോഡൽ ഓഫീസർ ആയ ഫിനാൻസ് ഓഫീസർ കെ ജി ബിനു നേതൃത്വം നൽകി. സ്ഥാനാർഥികളുടെ ദൈനംദിന ചെലവ് രജിസ്റ്റർ പരിപാലിക്കേണ്ടതിന്റെ ആവശ്യകത, എഴുതേണ്ട വിധം എന്നിവ സ്റ്റേറ്റ് മാസ്റ്റർ ട്രെയിനറായ രജീഷ് നാഥ് വിശദീകരിച്ചു. സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് ചെലവ് ഒബ്സർവർ എം മോഹൻ ബാബുവിന്റെ നേതൃത്വത്തിൽ മാർച്ച് 28, ഏപ്രിൽ ഒന്ന്, ആറ് തീയതികളിൽ സ്ഥാനാർഥിമാരുടെയും ഏജന്റുമാരുടെയും യോഗം രാവിലെ 10 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ദൈനംദിന ചെലവ് രജിസ്റ്ററും അനുബന്ധരേഖയും സഹിതം സ്ഥാനാർഥികൾ ഹാജരാകണം. ഓരോ നിയമസഭ മണ്ഡലങ്ങളിലും പ്രവർത്തിക്കുന്ന അസിസ്റ്റന്റ് എക്സ്പെൻഡീച്ചർ ഒബ്സർവർ, അക്കൗണ്ടിംഗ് ടീം അംഗങ്ങൾ എന്നിവർ തയ്യാറാക്കുന്ന ഷാഡോ ഒബ്സർവേഷൻ രജിസ്റ്ററുമായി സ്ഥാനാർഥികളുടെ രജിസ്റ്റർ ഒത്തു നോക്കുകയും പോരായ്മ നിർദിഷ്ട സമയ പരിധിക്കുള്ളിൽ പരിഹരിക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *