ആരും പത്രിക പിൻവലിച്ചില്ല; പത്തനംതിട്ട ജില്ലയിൽ 25 സ്ഥാനാർഥികൾ ; സ്ഥാനാർത്ഥികളും, ചിഹ്നവും

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയിലെ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചില്ല. അഞ്ചു നിയോജക മണ്ഡലങ്ങളിലായി ജില്ലയിൽ 25 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാർഥികൾക്ക് ചിഹ്നവും അനുവദിച്ചു.

നിയോജക മണ്ഡലാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളുടെ പേര്-പാർട്ടി-ചിഹ്നം എന്നീ ക്രമത്തിൽ ചുവടെ:

*തിരുവല്ല
അനൂപ് ആന്റണി – ഭാരതീയ ജനതാ പാർട്ടി – താമര
മാത്യു ടി തോമസ് – ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ- മോതിരം
വർഗീസ് മാമ്മൻ – കേരള കോൺഗ്രസ്- ഓട്ടോറിക്ഷ
രമേശ് – ബഹുജൻ സമാജ് പാർട്ടി – ആന
സീൻ തോമസ് -സ്വതന്ത്രൻ-കണ്ണട
അജു അലക്‌സ് -സ്വതന്ത്രൻ- ബലൂൺ
തോമസ് മാമ്മൻ -സ്വതന്ത്രൻ- ഫുട്ബോൾ

*ആറന്മുള
അബിൻ വർക്കി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് – കൈ
വീണാ ജോർജ് – കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ് ) ചുറ്റിക അരിവാൾ നക്ഷത്രം
കുമ്മനം രാജശേഖരൻ – ഭാരതീയ ജനതാ പാർട്ടി – താമര
വി.ആർ പ്രഭാകരൻ – ബഹുജൻ സമാജ് പാർട്ടി – ആന
രാധാമണി -എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോർച്ച്
എസ്.രാമചന്ദ്രൻ – സ്വതന്ത്രൻ- കോട്ട്

*അടൂർ
പ്രിജി കണ്ണൻ -കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – ധാന്യക്കതിരും അരിവാളും
സി.വി ശാന്തകുമാർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് – കൈ
പന്തളം പ്രതാപൻ – ഭാരതീയ ജനതാ പാർട്ടി – താമര
സി.എഫ് ശിവകുമാർ- ബഹുജൻ സമാജ് പാർട്ടി – ആന

*കോന്നി
കെ.യു ജനീഷ് കുമാർ -കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ് ) ചുറ്റിക അരിവാൾ നക്ഷത്രം
സതീഷ് കൊച്ചുപറമ്പിൽ – ഇന്ത്യൻ നാഷണൽ കോൺഗ്രസ്- കൈ
റ്റി.പി സുന്ദരേശൻ – ഭാരത് ധർമ ജനസേന (ബിഡിജെഎസ്) – തെങ്ങിൻതോപ്പ്
വർഗീസ് – സ്വതന്ത്രൻ -ഗ്യാസ് സിലിണ്ടർ

*റാന്നി
പ്രമോദ് നാരായൺ – കേരള കോൺഗ്രസ് (എം)- രണ്ടില
പഴകുളം മധു- ഇന്ത്യൻ നാഷണൽ കോൺഗ്രസ് – കൈ
തോമസ് കെ സാമുവേൽ – ട്വന്റി 20- ചക്ക
ശ്രീഹരി – സ്വതന്ത്രൻ – മുന്തിരിക്കുല

 

Leave a Reply

Your email address will not be published. Required fields are marked *