കോന്നി: ക്രൈസ്തവ വിശുദ്ധ വാരാചരണത്തോടും വലിയ നോമ്പിനോടനുബന്ധിച്ചും കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലയുടെയും കോന്നി സോണിൻ്റെയും നേതൃത്വത്തിൽ എക്യൂമെനിക്കൽ സംഗമം സംഘടിപ്പിച്ചു. കോന്നിയിലെ രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യൂമെനിക്കൽ സെൻ്ററിൽ വെച്ച് നടന്ന സംഗമത്തിൽ വിവിധ അംഗസഭകളിലെ വൈദികരും വിശ്വാസികളും പങ്കെടുത്തു.
സംഗമം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ഐക്യത്തിന്റെ അവശ്യകത കൂടി വന്നിരിക്കുന്ന കാഘട്ടമാണ് ആണ് എന്നും യുദ്ധങ്ങളിലൂടെ അനേകം ആളുകൾ ഇന്ന് ദുരിതത്തിൽ ആയിരിക്കുന്നു ലോക സമാധനം ഉണ്ടാകുവാൻ വേണ്ടിയുള്ള പ്രാർത്ഥന ആകട്ടെ ഈ ദിനങ്ങൾ എന്ന് ഉദ്ഘാടനം പ്രസംഗത്തിൽ ദീനാമ്മ റോയി പറഞ്ഞു
കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വെരി റവ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ. അനുഗ്രഹ പ്രഭാക്ഷണം കതോലിക്കേറ്റ് കോളജ് ചരിത്ര വിഭാഗം ഫാദർ. പ്രെഫ. തോംസൺ റോബി നിർവഹിച്ചു.ഭാരത് സേവക് സമാജ് (ബി എസ് എസ്) അവർഡ് നേടിയ ഫാദർ ബെന്യാമിൻ ശങ്കരത്തിൽ മീറ്റിംഗിൽ ആദരിച്ചു. കെസിസി ജനറൽ സെക്രട്ടറി അഡ്വ ഡോ പ്രകാശ് പി തോമസ് മുഖ്യ അതിഥിയായിരുന്നു. റവ ജോർജ് ഡേവിഡ്, റവ ഷാജി കെ ജോർജ്, റവ ജോണി ആൻഡ്രൂസ്, റവ ഡോ .ജോസ് പുന്നമടം, റവ ഷൈജു കുര്യൻ, റവ ജോമോൻ, റവ വിപിൻ സാം തോമസ്,ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, അനീഷ് തോമസ്, മാത്യൂസൺ പി തോമസ്, ഡെന്നിസ് സാംസൺ, ചെറിയാൻജി എന്നിവർ പ്രസംഗിച്ചു.

Photo caption : കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലയുടെ നേതൃത്വത്തിൽ എക്യൂമെനിക്കൽ സംഗമം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു
What do you feel about this post?
Like
Love
Happy
Haha
Sad

