കോന്നി: നിയന്ത്രണം വിട്ട കാർ കെ.എസ്.ആർ.ടി ബസിലിടിച്ച് അദ്ധ്യാപികയ്ക്ക് പരുക്കേറ്റു. കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ അധ്യാപിക കുളത്തുമൺ സ്വദേശിനി ബിന്ദുവിനാണ് പരുക്കേറ്റത്.
രാത്രി 7.30 ഓടെ ചൈനാ മുക്ക് ജങ്ഷനിലാണ് അപകടം. കോന്നിയിൽ നിന്നും കൂടൽ ഭാഗത്തേക്ക് ബിന്ദു ഓടിച്ചിരുന്ന കാർ നിയന്ത്രണം വിടുകയും എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗത്ത് കാർ ഇടിക്കുകയുമായിരുന്നു.പരിക്കേറ്റ ബിന്ദുവിനെ എലിയറയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


