കുടുംബ സംഗമങ്ങളും, സൗഹൃദ സന്ദർശനങ്ങളുമായി മണ്ഡലത്തിൽ സജീവമായി കുമ്മനം. !!

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട : ലോക പൈതൃക ഗ്രാമമായി യുനെസ്കോ അംഗീകരിച്ച ആറന്മുള ഗ്രാമത്തെ, ഒരു സ്വകാര്യ വിമാനത്താവള പദ്ധതിയുടെ മറവിൽ കുത്തക മുതലാളിമാർക്ക് തീറെഴുതാൻ വേണ്ടിയുള്ള ചിലരുടെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെ ശ്രമം നടന്നപ്പോൾ ആ ഗ്രാമത്തെ ഒന്നായി ചേർത്തുപിടിച്ച് സമാധാന സമരത്തിലൂടെ അതിനെ തകർത്തെറിഞ്ഞ കർമ്മ ധീരനായ ജനകീയനായ നേതാവ് കുമ്മനം രാജശേഖരനെ കാണാനും പഴയ ആറന്മുള സമരകാലം ഓർത്തെടുത്ത് സംസാരിക്കാനും നിരവധി പേരാണ് അദ്ദേഹത്തിൻ്റെ കുടുംബം യോഗങ്ങളിൽ എത്തിച്ചേരുന്നത്.

ഇന്നലെ രാവിലെ 9 മണിക്ക് മലങ്കര ഓർത്തഡോക്സ് സഭ തുമ്പ ഭദ്രാസന അധിപൻ ഡോക്ടർ എബ്രഹാം മാർ സെറാഫിൻ തിരുമേനിയെ സന്ദർശിച്ചു കൊണ്ടാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് പത്തനംതിട്ട ജില്ലയുടെ ശില്പി കെ കെ നായരുടെ കുടുംബ വീട് സന്ദർശിച്ചു. പിന്നീട് ജ്യോതിഷം കുടുംബ സംഗമത്തിൽ പങ്കെടുത്തശേഷം കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച കടപ്ര ളാഹേത്ത് മേലേതിൽ മനുവിന്റെ വീട്ടിൽ സന്ദർശനം നടത്തി. ഉച്ചയ്ക്ക് ശേഷം പഞ്ചായത്തിലെ പൊന്മല, പുല്ലാട് തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബയോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. കർഷകമോർച്ച ജില്ലാ പ്രസിഡൻറ് പി ഉണ്ണികൃഷ്ണൻ മണ്ഡലം പ്രസിഡൻറ് ദീപാ ജി നായർ, ജനറൽ സെക്രട്ടറി സുനീഷ്, ജില്ലാ വൈസ് പ്രസിഡൻറ് ബിന്ദു പ്രസാദ്, എ ബി വി പി സംസ്ഥാന വൈസ് പ്രസിഡണ്ട് അരുൺ എന്നിവരടക്കമുള്ള നേതാക്കളും പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *