ആറു വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും ശിക്ഷ

Crime

പത്തനംതിട്ട – തോന്ന്യാമല തോണിക്കുഴി വള്ളിക്കാല വീട്ടിൽ രാജേഷ് ( 39 ) നെ ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ശ്രീ. മഞ്ജിത്ത് ടി, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തി 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. 2024 ഡിസംബർ മാസം 31 ന് അച്ഛന്റെ കുടുംബ വീട്ടിൽ വച്ച് മറ്റാരും ഇല്ലാത്ത സമയത്ത് അതിജീവതയെ ലൈംഗികമായി പീഡിപ്പിച്ചതിന് അന്നത്തെ കൊടുമൺ ഇൻസ്പെക്ടറായിരുന്ന വിനോദ് പി ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകൾ ഹാജരാക്കുകയും പ്രതിഭാഗത്തുനിന്നും രണ്ട് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൺ ഓഫീസർ ദീപാകുമാരി V R ഏകോപിപ്പിച്ചു. പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *