കോന്നിയുടെ മനസ്സ് യു ഡി എഫിനൊപ്പം :അടൂർ പ്രകാശ് എം.പി

Pathanamthitta Politics
Print Friendly, PDF & Email

കൊക്കാത്തോട് : കോന്നിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എല്ലാം യു ഡി എഫ് ഭരണകാലത്തായിരുന്നു അത് തിരിച്ചറിയുന്ന കോന്നിയിലെ ജനങ്ങളുടെ മനഃസ് ഇത്തവണ യുഡിഎഫ് നെ വിജയിത്തിലെത്തിക്കുമെന്ന് യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം.പി പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ സതീഷ് കൊച്ചുപറമ്പിലിൻ്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് കോട്ടാംപാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് മണ്ഡലം ചെയർമാൻ കെ.പി തോമസ് അദ്ധ്യക്ഷത വഹിച്ചു. എഐസിസി നിരീക്ഷകൻ രുദ്ര രാജു, ജി.എസ്. സന്തോഷ് കുമാർ, ആർ.ദേവകുമാർ, എസ്.സന്തോഷ്കുമാർ, ദീനാമ്മ റോയി, എൻ.ഷൈലാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി. രേഷ്മ, സമുവൽ കിഴക്ക്പുറം, എബ്രഹാം വാഴയിൽ, പ്രവീൺ പ്ലാവിളയിൽ, തോമസ് കുട്ടി കുമ്മണ്ണൂർ, എംവി അമ്പിളി,സുലേഖ വി നായർ, പ്രിയ എസ് തമ്പി, റ്റി.എച്ച് സിറാജുദീൻ, റ്റി.ജി നിധിൻ കൊക്കാത്തോട് കടക്കൽ പ്രകാശ്, സജി തോമസ്, ചന്ദ്രൻ കൊക്കാത്തോട്, സോമരാജൻ കൊക്കാത്തോട്, ഹരിദാസ്, ഷീബ, റോജി എബ്രഹാം, എസ്.റ്റി ഷാജികുമാർ, ഉത്തമൻ, അബ്ദുൾ മുത്തലീഫ്, ഫിലിപ്പ്, ബിജു കുമ്മണ്ണൂർ,സ്റ്റീഫൻ, ജയപ്രകാശ്, സുജാത മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *