പെസഹ വ്യാഴം, ഈസ്റ്റർ ദിനങ്ങളിലെ പരീക്ഷകൾ ഒഴിവാക്കണം: കെ.സി.സി.

Kerala Pathanamthitta

തിരുവല്ല: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹാ, ഈസ്റ്റർ ദിനങ്ങളിൽ അഖിലേന്ത്യാ എൻജിനീയറിംഗ് പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനവും ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും ഉപേക്ഷിക്കണമെന്ന് കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മതപരമായ സ്വാതന്ത്ര്യങ്ങൾ ഉൾക്കൊള്ളുന്ന മൗലികാവകാശത്തിന്റെ ലംഘനമാണിത്. പുണ്യദിനങ്ങളിൽ പരീക്ഷകളും തിരഞ്ഞെടുപ്പു കമ്മീഷന്റെ പരിശീലനങ്ങളും നടത്തുന്നത് അപലപനീയമാണ്.

ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നിവേദനം സമർപ്പിച്ചിട്ടുണ്ട് എന്നും കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറാർ റവ. ഡോ. ടി.ഐ. ജയിംസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *